PFI`s-watsapp-group-operated-from-pakisthan
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ അംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ പാകിസ്ഥാനില്‍ നിന്നുള്ളയാളാണെന്ന് കണ്ടെത്തി ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റിലായ ഇയാള്‍ ഇന്ത്യയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിയിട്ടതായി ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎഇയില്‍ നിന്നുമുള്ള ആളുകളുണ്ട് . ഗ്രൂപ്പില്‍ 175 ലധികം അംഗങ്ങളാണുള്ളത്. അംഗങ്ങളില്‍ പലരും വിദേശ രാജ്യങ്ങളിലേക്ക് പോകുകയും വിദേശത്ത് നിന്ന് ഒന്നിലധികം സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. നിലവില്‍ കണ്ടെത്തിയ വസ്തുതകള്‍ക്കുമേല്‍ അന്വേഷണം നടക്കുകയാണെന്ന് എടിഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 22 ന് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ അഞ്ച് അംഗങ്ങളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), മഹാരാഷ്ട്ര എടിഎസ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. നിരോധിത സംഘടനയ്‌ക്കെതിരെ രാജ്യവ്യാപക പരിശോധനയും നടത്തിയിരുന്നു.
മാലേഗാവ്, കോലാപൂര്‍, ബീഡ്, പൂനെ എന്നിവിടങ്ങളില്‍ നിന്നാണ് അഞ്ച് പേരെ മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകളുടെ ഹാര്‍ഡ് ഡിസ്‌ക്, ലാപ്ടോപ്പുകള്‍, ബാങ്ക് രേഖകള്‍ എന്നിവ അന്വേഷണത്തിനായി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു .ഇവരുടെ അക്കൗണ്ടുകളില്‍ സംശയാസ്പദമായ ഇടപാടുകള്‍ കണ്ടെത്തി. നിരോധിത സംഘടനയായ സിമിയുടെ മാതൃകയിലാണ് അംഗങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്.
മാലേഗാവ് സ്വദേശി മൗലാന സൈഫുറഹ്‌മാന്‍ സയീദ് അഹമ്മദ് അന്‍സാരി (26), പൂനെ സ്വദേശികളായ അബ്ദുല്‍ ഖയ്യൂം ബദുല്ല ഷെയ്ഖ് (48), റാസി അഹമ്മദ് ഖാന്‍ (31), ബീഡില്‍ നിന്നുള്ള വസീം അസിം എന്ന മുന്ന ഷെയ്ഖ് (29), കോലാപൂരില്‍ നിന്ന് മൗലാ നസീസാബ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…