വയനാട് ഉരുൾപൊട്ടലിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കേരളം . ദുരന്തം ഉണ്ടായപ്പോൾ തന്നെ സംസ്ഥാന സർക്കാർ ആവശ്യപ്പെടാതെ കേന്ദ്രം
സഹായം നൽകിയിരുന്നു . എന്നിട്ടും കേരളത്തിൽ നിന്നുള്ള പ്രതിപക്ഷ എം പി മാർ പാർലമെന്റിൽ കേന്ദ്രത്തിനെ പഴിചാരുകയാണ് .ഇപ്പോൾ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ 5 താരം അഖിൽ മാരാർ. ദുരന്തങ്ങളിൽ നിന്നും കേരളത്തെ രക്ഷിച്ച ജനനായകൻ അല്ല പിണറായി, മറിച്ച് ദുരന്തങ്ങൾ മുതലെടുത്തു സ്വയം രക്ഷപെട്ടവനാണ് പിണറായിയെന്ന് കുറിപ്പിൽ തുറന്നടിച്ചിരിക്കുകയാണ് അഖിൽ
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ജൂലൈ 23 നു കേന്ദ്രം പറഞ്ഞു..കേരൽ സെ ലാൻഡ്സ്ലൈഡ് ഹോനേ കി സംഭാവന ഹേ…മുഖ്യമന്ത്രി മനസിലാക്കിയത് ലാൻഡ്സ്ലൈഡ് ഉണ്ടായാൽ സംഭാവന പിരിക്കാം…
അത് കൊണ്ട് ദുരന്ത നായകൻ പതിവ് പോലെ എല്ലാ ദുരന്തങ്ങളും ആഘോഷോഷിക്കാൻ അദ്ദേഹം തീരുമാനിച്ചു..ദുരന്തങ്ങളിൽ നിന്നും കേരളത്തെ രക്ഷിച്ച ജനനായകൻ അല്ല പിണറായി മറിച്ചു ദുരന്തങ്ങൾ മുതലെടുത്തു സ്വയം രക്ഷപെട്ടവനാണ് പിണറായി.. (പ്രളയം, കൊറോണ )
2018ഇൽ പ്രളയം സർക്കാർ വരുത്തി തീർത്തത് ആണെങ്കിൽ ഇത്തവണ മുന്നറിയിപ്പ് കാര്യമായി എടുക്കാതെ ഭാഗീകമായി കൂട്ടു നിന്നു എന്ന് പറയാം..
നിലവിലെ പ്രധാന ചർച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണോ വേണ്ടയോ എന്നതാണ്..
100%ദുരിതാശ്വാസ നിധിയിലേക്ക് ചെല്ലുന്ന പണത്തിനു സുതാര്യത ഉണ്ട്… എന്നാൽ അത് ചിലവഴിക്കുന്ന കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ വിവേചന അധികാരം ഉണ്ട് എന്നതും… കാലങ്ങളായി തന്റെ പാർട്ടിക്കാരെ മാത്രം മനുഷ്യനായി കാണുന്ന പിണറായി അവരുടെ ദൈവമായും ക്യാപ്റ്റൻ ആയും മാത്രം മാറും…സഹായം വീണ്ടും അധികാരത്തിൽ എത്താനുള്ള മാർഗമായി മുൻ കാലങ്ങളിലെ പോലെ ഇവർ എടുക്കും…
ദുരന്ത വാർത്ത ഇങ്ങനെ പലയിടത്തും നിറഞ്ഞു നിൽക്കുമ്പോൾ സഹായം ചെയ്യാൻ ഓടുന്നവരുടെ വലിയ ബഹളം കാണാം.. അത് കൊണ്ട് തന്നെ നിലവിലെ സഹായം പലപ്പോഴും അതിരു കടന്ന് പോകും.. വയറു നിറഞ്ഞവന് അധികം വരുന്ന ഭക്ഷണം വേസ്റ്റ് ആകും പോലെ പല സഹായങ്ങളും ഫലപ്രദമല്ല….എന്നാൽ ഒരു മാസം കഴിഞ്ഞാൽ ആരും ഇവരെ തിരിഞ്ഞു നോക്കില്ല..അർജുന് വേണ്ടി കാത്തിരുന്ന മലയാളി ഇപ്പോൾ അർജുനെ ഓർക്കുന്ന കൂടി ഉണ്ടാകില്ല..
ജീവിതത്തിലേക്ക് പഴയത് പോലെ തിരിച്ചു വരുക പലർക്കും പ്രയാസമാണ്..എന്നിരുന്നാലും വീട് നഷ്ട്ടപെട്ടവർക്ക് നാളെ പുനരദിവാസം ഉണ്ടാകണം.. അവർക്ക് വേണ്ടി 3 വീടുകൾ വെച്ച് നൽകാൻ ഞാനും സുഹൃത്തുക്കളും തീരുമാനിച്ചു..ദുരന്തം ആവർത്തിച്ചു സംഭവിക്കുന്ന വയനാടൻ മണ്ണിലല്ല.. ഭയപ്പാടില്ലാതെ ജീവിക്കാൻ കഴിയുന്ന ഞങ്ങളുടെ നാട്ടിലേക്ക്..5സെന്റ് സ്ഥലവും വീടും ഞങ്ങളുടെ വക…
നിലവിലെ സാഹചര്യം മാറി കഴിയുമ്പോൾ വീണ്ടും ജീവിതത്തിലേക്ക് വരാൻ ശ്രമിക്കുന്നവർക്ക് ഈ ദുരന്ത ഭൂമിയുടെ ഓർമ്മകൾ മറന്ന് ഞങളുടെ നാട്ടിലേക്ക് വരാൻ ആഗ്രഹമുണ്ടെങ്കിൽ ചേർത്ത് പിടിക്കാൻ ഞങ്ങൾ തയ്യാർ…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…