Kerala

സ്ത്രീസുരക്ഷയ്ക്കായി ‘പിങ്ക് പട്രോള്‍ പ്രോജക്റ്റ്’; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി

തിരുവനന്തപുരം:സംസ്ഥാനത്ത് പുതിയതായി രൂപം നല്‍കിയ പിങ്ക് പട്രോള്‍ പ്രോജക്റ്റ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് വേണ്ടി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ;

‘ജില്ലകളിലെ പിങ്ക് പട്രോള്‍ സംവിധാനം പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കണം.
സന്ദേശം ലഭിച്ചാല്‍ ഉടന്‍തന്നെ ആവശ്യപ്പെട്ട സ്ഥലത്ത് എത്താന്‍ കഴിയുന്ന വിധത്തിലായിരിക്കണം പിങ്ക് പട്രോള്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്.
വിനോദസഞ്ചാരകേന്ദ്രങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഷോപ്പിങ് മാള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവ കേന്ദ്രീകരിച്ച്‌ പിങ്ക് മോട്ടോര്‍ സൈക്കിള്‍ പട്രോള്‍ കാര്യക്ഷമമായി നടത്തണം.
സ്ത്രീകള്‍ക്കെതിരെ വീടുകളില്‍ നടക്കുന്ന അതിക്രമങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പിങ്ക് ജനമൈത്രി ബീറ്റ് വിഭാഗത്തെ ചുമതലപ്പെടുത്തണം.
വിവാഹപൂര്‍വ്വ കൗണ്‍സലിങ് ക്ലാസ്സുകളില്‍ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും ബന്ധപ്പെട്ട നിയമത്തെക്കുറിച്ചും പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് ക്ലാസ്സ് എടുപ്പിക്കാന്‍ സാമൂഹിക സംഘടനകളെ പ്രേരിപ്പിക്കണം.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ ആഴ്ചയിലൊരിക്കല്‍ പ്രത്യേക അദാലത്ത് ഓണ്‍ലൈനായി നടത്തണം.’

അതേസമയം ജില്ലാതല വനിതാസെല്ലുകള്‍ ശക്തിപ്പെടുത്താനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. സ്ത്രീകളുടെ വിവിധ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പരിശീലനം ലഭിച്ച കൗണ്‍സിലര്‍മാരെ വനിതാ സെല്ലുകളില്‍ നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതുപോലെ തന്നെ വനിതകളില്‍ നിന്നു ലഭിക്കുന്ന പരാതികള്‍ക്ക് ആവശ്യമായ പരിഗണന നല്‍കി പരിഹാരം കണ്ടെത്താന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്ന എല്ലാത്തരം പരാതികള്‍ക്കും നിര്‍ബന്ധമായും രസീത് നല്‍കണം. ഇത് ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കായിരിക്കും എന്നാണ് ഡിജിപി വ്യക്തമാക്കിയിരിക്കുന്നത്

കൂടാതെ സ്ത്രീധനത്തിനെതിരായി ഡിജിറ്റല്‍ മാധ്യമം ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച്‌ പ്രചാരണപരിപാടികള്‍ ശക്തമാക്കണമെന്നും. നിര്‍ഭയ വോളന്‍റിയര്‍മാര്‍ പ്രവര്‍ത്തിക്കുന്ന ജില്ലകളില്‍ അവരുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താനും പുതിയ പദ്ധതികള്‍ നടപ്പാക്കാനുമുള്ള ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിക്കുകയും ചെയ്തു..

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

കുട്ടനാട് സിപിഎമ്മിൽ തർക്കം രൂക്ഷം ! സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയ 3 പഞ്ചായത്ത് അംഗങ്ങൾക്ക് അംഗങ്ങൾക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകും

ആലപ്പുഴ : കുട്ടനാട്ടിൽ ഒരിടവേളയ്ക്ക് ശേഷം സിപിഎമ്മിൽ വീണ്ടും തർക്കം രൂക്ഷമാകുന്നു. സിപിഎം ഭരിക്കുന്ന രാമങ്കരി പഞ്ചായത്തിൽ പ്രസി‍ഡന്‍റിനെതിരെ അവിശ്വാസ…

27 mins ago

പ്രജ്വല്‍ രേവണ്ണയ്‌ക്ക് കുരുക്ക് മുറുകുന്നു ! ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത; സിബിഐ അനുമതി തേടിയേക്കും

ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത. ഇതിനായി സിബിഐ…

33 mins ago

പുതിയ അദ്ധ്യയന വർഷം !സംസ്ഥാനത്ത് ജൂൺ 3ന് സ്കൂൾ തുറക്കും ; മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം

സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷം ജൂൺ മൂന്നിന് നടക്കുന്ന പ്രവേശനോത്സവത്തോടെ ആരംഭിക്കും.സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന്…

2 hours ago

കൃത്യമായി വ്യായാമം ചെയ്യുക

ഓർത്തോപീഡിക് രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം ? ഡോ. വിഷ്ണു ആർ ഉണ്ണിത്താൻ പറയുന്നത് കേൾക്കാം

2 hours ago

നടുറോഡിലെ തർക്കം: മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ ഡ്രൈവർ യദു കോടതിയിൽ ; ഹർജി തിങ്കളാഴ്ച പരിഗണിക്കും

തിരുവനന്തപുരം : നടുറോഡിലെ ഡ്രൈവർ-മേയർ തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ കെഎസ്ആർടിസി ഡ്രൈവർ എൽ എച്ച് യദു ഹർജി…

2 hours ago

കള്ളക്കടൽ പ്രതിഭാസം ! കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും പ്രഖ്യാപിച്ച പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിൻവലിച്ചു; ജാഗ്രത തുടരണമെന്ന് നിര്‍ദേശം !

കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം…

2 hours ago