കൊച്ചി: തര്‍ക്കം നിലനില്‍ക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയില്‍ സംഘര്‍ഷം തുടരുന്നു. പിറവം പള്ളിയില്‍ വന്‍ സംഘര്‍ഷാവസ്ഥ.1.45 നുള്ളില്‍ പള്ളിയില്‍ നിന്നും മുഴുവന്‍ പേരേയും ഒഴിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതിഎറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് സ്ഥലത്ത് എത്തിയാക്കോബായ വിഭാഗം നേതാക്കളുമായി കളക്ടര്‍ ചര്‍ച്ച നടത്തുന്നു
പള്ളിക്കുള്ളില്‍ തമ്പടിച്ചിരിക്കുന്ന മുഴുവന്‍ പേരെയും ഉടന്‍ അറസ്റ്റ് ചെയ്ത് നീക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിനായി പൊലീസ് നടപടികള്‍ തുടങ്ങി. പള്ളിയുടെ പൂട്ട് തകര്‍ത്താണ് പൊലീസ് പള്ളിക്കകത്ത് കയറിയത്. പള്ളിക്കകത്ത് കയറിയ പൊലീസ് അറസ്റ്റ് നടപടികള്‍ ആരംഭിച്ചു.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പൊലീസ് പൂട്ടുപൊളിച്ച് പള്ളിക്കകത്ത് കയറിയത്. ഏണി ഉപയോഗിച്ചും പൂട്ടുപൊളിച്ചുമാണ് പൊലീസ് പള്ളിക്കകത്ത് കയറിയത്. ആയിരത്തോളം പൊലീസുകാരാണ് പള്ളി പരിസരത്ത് എത്തിയിരിക്കുന്നത്. ഉത്തരവ് നടപ്പാക്കി ഉച്ചയ്ക്ക് 1.45ന് റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് എഎം ഷഫീഖ്, എന്‍ അനില്‍കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെതാണ് ഉത്തരവ്. വൈദികരടക്കമുള്ള യാക്കോബായ വിശ്വാസികളാണ് പള്ളിക്കുള്ളില്‍ നിലയുറച്ചിരിക്കുന്നത്.
അതേസമയം, എന്ത് വന്നാലും ഓര്‍ത്തഡോക്‌സ് വിഭാ?ഗത്തെ പള്ളിക്കകത്ത് കടത്തില്ലെന്ന ഉറച്ചനിലപാടിലാണ് യാക്കോബായ വിഭാഗം. പൊലീസിന് തങ്ങളെ അറസ്റ്റ് ചെയ്ത് നീക്കം അല്ലാതെ തങ്ങളിവിടെ നിന്ന് പോകില്ലെന്നും യാക്കോബായ വിഭാ?ഗക്കാര്‍ വ്യക്തമാക്കി. വിശ്വാസി സമൂഹത്തിന്റെ രോധനം നിസ്സഹായവസ്ഥ, വിശ്വാസം, ആവശ്യം ഇതൊന്നും കോടതി കണ്ടില്ലെന്ന് നടിക്കരുത്. ഞങ്ങള്‍ നീതിപീഠത്തോട് ആദരവ് കാണിക്കുന്നവരാണ്. സ്വന്തം വീട്ടില്‍നിന്ന് ഇറങ്ങിപോകണമെന്ന് പറയുമ്പോള്‍ ആരും സ്വയം ഇറങ്ങിപോകില്ലെന്നും ആരെങ്കിലും ബലംപ്രയോഗിച്ച് ഇറക്കിവിടണമെന്നും നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. അതുകൊണ്ട് ജില്ലാഭരണകൂടവും പൊലീസും ഞങ്ങളോട് സഹകരിക്കണം. ഇവിടെ നിലയുറച്ചിരിക്കുന്ന അമ്മമാരും പ്രായമുള്ളവരും കുട്ടികളുമടക്കമുള്ളവര്‍ മരിച്ചാലും പള്ളിയില്‍ നിന്ന് പോകില്ലെന്നാണ് പറയുന്നത്.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…