Planning for a terrorist attack! NIA Probe in Jammu Widespread Attack; The raids are taking place at centers associated with Jamaat-e-Islami
ശ്രീനഗർ: ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ എൻഐഎ റെയ്ഡ്. 10 സ്ഥലങ്ങളിലാണ് എൻഐഎ സംഘം ഒരേ സമയം പരിശോധനയ്ക്കായി എത്തിയത്. നിരോധിത ഭീകര സംഘടനയായ ജമാഅത്ത് ഇ ഇസ്ലാമിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് പരിശോധന നാടക്കുന്നത്.
ജമ്മു കശ്മീരിൽ ഭീകര സംഘടനയുടെ നേതൃത്വത്തിൽ നിരവധി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും ഇവ നടപ്പിലാക്കാൻ യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ചെയ്തുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇതേ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് എൻഐഎയുടെ നിർണായക നീക്കം. ജമ്മു നഗരത്തിൽ ഗുജ്ജാർ നഗർ മേഖലയിലാണ് പരിശോധന. ഇതിന് പുറമേ കുൽഗാം ജില്ലയിലെ തരിഗാം, കഹ്രോത്ത് എന്നീ ഗ്രാമങ്ങളിലും പരിശോധന നടത്തി.
നിർണായക രേഖകൾ പരിശോധനയിൽ കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ സംഘം പുറത്തുവിട്ടിട്ടില്ല. സമാന കേസുമായി ബന്ധപ്പെട്ട് ഇതിന് മുൻപും എൻഐഎ ജമ്മു കശ്മീരിൽ പരിശോധന നടത്തിയിരുന്നു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…