Electricity reaches to Saddal Village of Jammu and Kashmir
ദില്ലി: എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന ആയുഷ് മാന്‍ ഭാരത് ഡിജിറ്റല്‍ പദ്ധതിക്ക് തുടക്കമായി. പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇതോട ചികിത്സാ രംഗത്തും പാവപ്പെട്ടവരും ഇടത്തരക്കാരും നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇതോടെ ആരോഗ്യ രംഗവും ഡിജിറ്റലാവുകയാണ്. എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റല്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കാനും ചികിത്സാ രേഖകള്‍ ഏകോപിപ്പിക്കാനുമാണ് പദ്ധതി. വ്യക്തികളുടെ സ്വകാര്യതയും ആരോഗ്യരേഖകളുടെ സുരക്ഷിതത്വവും ഉറപ്പാക്കിയായിരിക്കും പദ്ധതി നടപ്പിലാക്കുക. വ്യക്തികളുടെ അനുമതിയോടെ ആരോഗ്യരേഖകള്‍ ഡിജിറ്റൽ രൂപത്തിലാക്കി വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ ലഭ്യമാക്കാനും ചികിത്സ സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാനും കഴിയുമെന്നാണ് സര്‍ക്കാരിന്‍റെ കണക്ക് കൂട്ടല്‍. കഴിഞ്ഞ വര്‍ഷത്തെ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രഖ്യാപനമാണ് യാഥാര്‍ത്ഥ്യമാകുന്നത്.
ആധുനിക വൈദ്യശാസ്ത്രത്തിനു പുറമെ ആയുര്‍വേദ, ഹോമിയോ, സിദ്ധ വൈദ്യശാലകളും ആരോഗ്യപ്രവര്‍ത്തകരും പദ്ധതിയുടെ ഭാഗമാകും. നിലവിൽ ആറ് കേന്ദ്രഭരണപ്രദേശങ്ങളിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കി വരുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ രാജ്യ വ്യാപകമാക്കുകയാണ്.
ആയുഷ്മാൻ ഭാരത് – ഡിജിറ്റൽ മിഷൻ, ഇപ്പോൾ രാജ്യത്തെ ആശുപത്രികളെ ഡിജിറ്റൽ ആരോഗ്യ രേഖകൾ വഴി പരസ്പരം ബന്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മിഷൻ, ആശുപത്രികളുടെ പ്രക്രിയകൾ ലളിതമാക്കുക മാത്രമല്ല, ജീവിത എളുപ്പമാക്കുകയും ചെയ്യും. ഇതിന് കീഴിൽ, ഓരോ പൗരനും ഇപ്പോൾ ഒരു ഡിജിറ്റൽ ഹെൽത്ത് ഐഡി ലഭിക്കും കൂടാതെ അവരുടെ ആരോഗ്യ രേഖ ഡിജിറ്റലായി സൂക്ഷിക്കപ്പെടുകയും ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സമഗ്രമായ ആരോഗ്യ മാതൃകയിലാണ് ഇന്ത്യ പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. പ്രതിരോധ ആരോഗ്യ പരിരക്ഷയും രോഗം വന്നാൽ എളുപ്പവും താങ്ങാവുന്നതുമായ ചികിത്സയും ഉറപ്പാക്കുന്ന മാതൃകയാണിത്. ആരോഗ്യ വിദ്യാഭ്യാസത്തിലെ അഭൂതപൂർവമായ പരിഷ്കാരങ്ങളെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തു. 7-8 വർഷങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ ഡോക്ടർമാരും തുല്യ മെഡിക്കൽ മാനവശേഷിയും ഇന്ത്യയിൽ നിലവിലുണ്ട്.
എയിംസിന്റെയും മറ്റ് ആധുനിക ആരോഗ്യ സ്ഥാപനങ്ങളുടെയും ഒരു സമഗ്ര ശൃംഖല രാജ്യത്ത് സ്ഥാപിക്കപ്പെടുന്നുണ്ട്. ഓരോ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. ഗ്രാമങ്ങളിലെ ആരോഗ്യ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഗ്രാമങ്ങളിൽ പ്രാഥമിക ആരോഗ്യ കേന്ദ്ര ശൃംഖലകളും വെൽനസ് സെന്ററുകളും ശക്തിപ്പെടുത്തുന്നതായി അദ്ദേഹം അറിയിച്ചു. അത്തരത്തിൽ 80000 ൽ അധികം കേന്ദ്രങ്ങൾ ഇതിനകം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…