ശ്രീനഗര്‍: കശ്മീരിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ രജൗറിയില്‍ നിയന്ത്രണ രേഖയ്ക്കു സമീപത്താണ് സൈനികര്‍ക്കൊപ്പം പ്രധാനമന്ത്രിയും ദീപാവലി ആഘോഷത്തില്‍ പങ്കെടുത്തത്. കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം ആദ്യമായാണ് മോദി കശ്മീര്‍ സന്ദര്‍ശിക്കുന്നത്.
ഞായറാഴ്ച രാവിലെയാണ് ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി ഭിംബര്‍ ഗാലി ബ്രിഗേഡില്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് സൈനികര്‍ക്കൊപ്പം അദ്ദേഹം ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്നു. സൈനികര്‍ക്ക് അദ്ദേഹം മധുരപലഹാരങ്ങള്‍ നല്‍കി. ശത്രുക്കളില്‍നിന്ന് രാജ്യത്തിന്‍റെ അതിര്‍ത്തി കാക്കുന്ന സൈനികരെ പ്രധാനമന്ത്രി പ്രത്യേകം അനുമോദിക്കുകയും ചെയ്തു.
ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷത്തിനായി ജമ്മു കശ്മീരിലെത്തുന്നത്. 2014ല്‍ പ്രധാനമന്ത്രിയായതിനു ശേഷം എല്ലാ ദീപാവലിയും അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്കൊപ്പമാണ് മോദി ആഘോഷിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം മോദി ദീപാവലി ആഘോഷിച്ചത് ഇന്തോ- ടിബറ്റന്‍ സൈനികര്‍ക്കൊപ്പം ഉത്തരാഖണ്ഡിലായിരുന്നു.
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…
ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…
ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…