PM Modi declines Trump's invitation to visit US! He cannot go due to pre-arranged events
കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്ക് ശേഷം അമേരിക്ക സന്ദർശിക്കാൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചു .എന്നാൽ ഈ ക്ഷണം മോദി നിരസിച്ചു.
കാനഡ പര്യടനം പൂർത്തിയാക്കിയ ശേഷം, മറ്റ് കാര്യങ്ങൾ നിറവേറ്റാനുള്ളതിനാലാണ് , യുഎസ് സന്ദർശിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി നിരസിച്ചത് .ഇത്തവണ ട്രമ്പിന്റെ ക്ഷണം സ്വീകരിക്കാൻ തനിക്ക് കഴിയില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.എന്നാൽ ഈ വർഷം അവസാനം ദില്ലിയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്റിനെ ക്ഷണിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു.
ക്വാഡിന്റെ അടുത്ത യോഗത്തിനായി പ്രധാനമന്ത്രി മോദി പ്രസിഡന്റ് ട്രമ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചുകൊണ്ട്, ഇന്ത്യയിലേക്ക് വരാൻ താൻ ആവേശത്തിലാണെന്ന് പ്രസിഡന്റ് ട്രമ്പ് പറഞ്ഞു.തുറന്നതും സുസ്ഥിരവും സമൃദ്ധവുമായ ഇന്തോ-പസഫിക് മേഖലയെ പിന്തുണയ്ക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവ തമ്മിലുള്ള നയതന്ത്ര പങ്കാളിത്തമാണ് ക്വാഡ്. അതേസമയം ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി കാനഡയിലായിരുന്നു.പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രാമ്പും മുപ്പത്തിയഞ്ജ് മിനിറ്റ് ടെലിഫോണിൽ സംസാരിച്ചു. കാനഡയിൽ നടന്ന ജി7 ഉച്ചകോടിക്കിടെയായിരുന്നു ഈ സംഭാഷണം. കാനഡയിൽ നടന്ന ജി7 ഉച്ചകോടിയിൽ നേതാക്കൾ ഔപചാരിക കൂടിക്കാഴ്ച നടത്തേണ്ടതായിരുന്നു, എന്നാൽ ട്രമ്പ് നേരത്തെ പോയതിനാൽ അത് റദ്ദാക്കി.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…