Kerala

കർണ്ണാടക ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന് കാത്തുനിൽക്കാതെ സൈന്യത്തോട് രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി; അങ്കോല രക്ഷാപ്രവർത്തനം വഴിത്തിരിവിൽ; കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ ഇടപെടലിൽ ഐ എസ് ആർ ഒ യും രംഗത്ത്

അങ്കോല: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിൽ അങ്കോല രക്ഷാദൗത്യത്തിന് നിർണ്ണായക വഴിത്തിരിവ് . സൈന്യത്തെ വിളിക്കാൻ ഇന്നലെ തത്വത്തിൽ തീരുമാനമായിരുന്നു. എന്നാൽ ഇതിന് കർണ്ണാടക ചീഫ്സെക്രട്ടറിയുടെ റിപ്പോർട്ടിനു കേന്ദ്രം കാത്തുനിൽക്കുകയായിരുന്നു. എന്നാൽ ഇന്ന് രാവിലെ റിപ്പോർട്ടിന് കാത്തുനിൽക്കാതെ രക്ഷാദൗത്യത്തിനിറങ്ങാൻ പ്രധാനമന്ത്രി സൈന്യത്തിന് നിർദ്ദേശം നൽകുകയായിരുന്നു. കേന്ദ്രമന്ത്രി സുരേഷ്ഗോപിയാണ് കുടുംബാംഗങ്ങളെ ഇക്കാര്യം അറിയിച്ചത്. കരസേനയുടെ ബാലഗാവി യൂണിറ്റിൽ നിന്നായിരിക്കും സംഘം അങ്കോലയിലെ ഷിരൂരിൽ എത്തുക. സന്യത്തിന്റെ സഹായം ആവശ്യപ്പെട്ട് ഇന്നലെ കുടുംബം പ്രധാനമന്ത്രിക്ക് മെയിൽ അയച്ചിരുന്നു. കൂടാതെ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു.

അതേസമയം രക്ഷാദൗത്യത്തിന് ഐ എസ് ആർ ഒ യും രംഗത്തിറങ്ങുമെന്ന് സുരേഷ്‌ഗോപി അറിയിച്ചു. ഐ എസ് ആർ ഒ യുടെ പ്രത്യേക സംഘം ഉടൻ സ്ഥലത്തെത്തും. സാറ്റലൈറ്റ് സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത ഉള്‍പ്പെടെയാണ് തേടുന്നത്. മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്‍റെ സാന്നിധ്യം കഴിഞ്ഞ ദിവസം റഡാറില്‍ പതി‌ഞ്ഞിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള തെരച്ചിലും അല്‍പ്പസമയത്തിനകം ആരംഭിക്കും. രക്ഷാദൗത്യം ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രതികൂല കാലാവസ്ഥ രക്ഷാദൗത്യത്തെ തടസപ്പെടുത്തുന്നുണ്ട്.

Kumar Samyogee

Recent Posts

ധ്യാൻ ശ്രീനിവാസൻ പിണറായി വിജയനെ അപമാനിച്ചോ? |

ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…

28 minutes ago

ഗോവർദ്ധൻ കുരുക്കുന്ന കുരുക്കുകൾ : ശബരിമല സ്വർണ്ണക്കൊള്ള കേസ് കൂടുതൽ സങ്കീർണമാകുന്നു

ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക്‌ മേൽ കോടതി നടത്തിയ വിമർശനങ്ങളും,…

54 minutes ago

തിരുവനന്തപുരം നഗരസഭ : ബി ജെ പിയും, സി പി എമ്മും തുറന്ന പോരിലേക്കോ?

തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…

2 hours ago

ബംഗ്ലാദേശിനെ പ്രതിഷേധം ആളിക്കത്തുന്നു ; ലോകരാജ്യങ്ങൾ ഒരുമിക്കും

ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…

3 hours ago

ഭീകരവാദികളെ വലയിട്ട് പിടിച്ചു സുരക്ഷാ സേന

ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…

3 hours ago

വൈശേഷിക ദർശനം എന്ന ഭാരതീയ ഭൗതികശാസ്ത്രം

വൈശേഷിക ദർശനം എന്ന ഭാരതീയ ഭൗതികശാസ്ത്രം #periodictable #sanskrit #dmitrimendeleev #chemistryhistory #ekaaluminium #panini #ancientindia #sciencehistory #vedicscience #chemistry…

3 hours ago