India

യുപിയിൽ രണ്ടാം ഘട്ട പ്രചാരണം ശക്തമാക്കി ബിജെപി; പ്രധാനമന്ത്രി ഇന്ന് ഉത്തർപ്രദേശിൽ

ലക്‌നൗ: തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ് രാജ്യത്തെ സംസ്ഥാനങ്ങൾ. ആദ്യഘട്ട വോട്ടെടുപ്പ് യുപിയിൽ അവസാനിച്ചതിന് പിന്നാലെ രണ്ടാം ഘട്ട പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ബിജെപി. ഇതോടനുബന്ധിച്ച് ഉത്തർപ്രദേശിലേയും ഉത്തരാഖണ്ഡിലേയും പൊതുറാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പങ്കെടുക്കും(Modi In Uttar Prdaesh).

ഉത്തരാഖണ്ഡിലെ അൽമോറയിലേയും ഉത്തർപ്രദേശിലെ കാസ്ഗഞ്ചിലേയും പ്രചാരണ റാലിയെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക. 12 മണിക്കാകും ഉത്തരാഖണ്ഡിലെ പരിപാടി നടക്കുക. 2.25ന് ഉത്തർപ്രദേശിലേയും നടക്കും. കഴിഞ്ഞ വ്യാഴാഴ്ച യുപിയിലെ സഹരൻപൂർ, ഉത്തരാഖണ്ഡിലെ ശ്രീനഗർ, ഗോവയിലെ മപുസ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് റാലികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രിയോടൊപ്പം ഉത്തർപ്രദേശിലെ പരിപാടിയിൽ പങ്കെടുക്കും. അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്.

ഇവിടുത്തെ ആദ്യഘട്ട വോട്ടെടുപ്പാണ് ഇന്നലെ നടന്നത്. അവസാന ഘട്ട പോളിംഗ് മാർച്ച് 7ന് നടക്കും. ഉത്തരാഖണ്ഡിലും ഗോവയിലും ഒറ്റഘട്ടമായി ഫെബ്രുവരി 14നാണ് വോട്ടെടുപ്പ്. പഞ്ചാബിൽ ഫെബ്രുവരി 20നും മണിപ്പൂരിൽ ഫെബ്രുവരി 28 നും തെരഞ്ഞെടുപ്പ് നടക്കും. അതേസമയം 59.87 ശതമാനം പോളിംഗാണ് യുപിയിലൊട്ടാകെ നടന്നത്. തെരഞ്ഞെടുപ്പിനിടെ അക്രമസംഭവങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തിൽ വിധിയെഴുതിയത്. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ 9 മന്ത്രിമാരുൾപ്പടെ 623 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. ജാട്ട് ആധിപത്യ പ്രദേശത്ത് 59.87 ശതമാനം പോളിംഗ് നടന്നെന്ന് അജയ് ശുക്ല അറിയിച്ചു. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകീട്ട് 6 മണിയോടെയാണ് അവസാനിച്ചത്.

ശാമ്ലി ജില്ലയിലാണ് ഏറ്റവുമധികം പോളിംഗ് നടന്നത്. 66.14 ആണ് ഇവിടുത്തെ പോളിംഗ് ശതമാനം. മുസാഫർനഗറിൽ 65.32 ശതമാനം, മഥുരയിൽ 62.9 ശതമാനം, ഗൗതം ബുദ്ധ നഗറിൽ 54.38 ശതമാനവും വോട്ടിംഗ് നടന്നു. ഗാസിയാബാദ്, മീററ്റ്, ആഗ്ര എന്നിവിടങ്ങളിൽ 52.43, 60, 60.23 ശതമാനം എന്നിങ്ങനെയും പോളിംഗ് നടന്നു. സംസ്ഥാനത്ത് വീണ്ടും അധികാരത്തിലേറും എന്ന പൂർണ ആത്മവിശ്വാസത്തോടെയാണ് ബിജെപി ഇത്തവണ മത്സരത്തിനിറങ്ങിയിരിക്കുന്നത്.

admin

Recent Posts

“നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകുന്നതിൽ ബിജെപിയിലോ എൻഡിഎയിലോ സംശയമില്ല !” – കെജ്‌രിവാളിന് മറുപടിയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണത്തെ തള്ളി കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ദില്ലി മുഖ്യമന്ത്രി ഉന്നയിക്കുന്നത് തികച്ചും അസംബന്ധമായ…

9 hours ago

75 കഴിഞ്ഞാലും മോദി തന്നെ പ്രധാനമന്ത്രി ! കെജ്‌രിവാളിനെ ഒടിച്ചു മടക്കി അമിത്ഷാ |OTTAPRADHAKSHINAM|

തീഹാർ ജയിലിലേക്ക് പോകാൻ പായും മടക്കിവച്ച് ഇരിക്കുന്ന കെജ്‌രിവാളിന്റെ ജൽപ്പനങ്ങൾ |ARAVIND KEJRIWAL| #aravindkejriwal #aap #amitshah #bjp #modi

9 hours ago

പേപ്പറിൽ നോക്കാതെ സംസ്ഥാനത്തെ എല്ലാ ജില്ലകളുടെയും പേര് പറയാമോ ? ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പേപ്പറിൽ നോക്കാതെ ഒഡീഷയിലെ എല്ലാ ജില്ലകളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരു പറയാൻ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.…

9 hours ago

എല്ലാ ആരോപണങ്ങളും പൊളിച്ച് കയ്യിൽ കൊടുത്ത് തെരെഞ്ഞെടുപ്പ് കമ്മീഷൻ |ELECTION|

ആദ്യം വോട്ടിംഗ് മെഷീൻ ഇപ്പോൾ ശതമാനക്കണക്ക് കോൺഗ്രസിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ് അട്ടിമറി? |CONGRESS| #congress #elections2024 #electioncommission

10 hours ago

ജമ്മു കശ്മീരിൽ അതിർത്തി കടന്ന് പാക് ഡ്രോൺ! ബിഎസ്എഫ് വെടി വച്ചിട്ടു

ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തി കടന്നെത്തിയ പാക് ഡ്രോണിനെ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തി. സാമ്പ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമായിരുന്നു…

10 hours ago

പാക് പട്ടാളത്തെയും പോലീസിനെയും കല്ലെറിഞ്ഞ് ഇന്ത്യൻ പതാക ഉയർത്തി ജനങ്ങൾ

ആ ചുമതല ഡോവലിന് ? പ്രതിരോധ മന്ത്രി പറഞ്ഞത് വെറുതെയായില്ല ! പാകിസ്ഥാന്റെ അടിവേരിളക്കുന്ന പ്രക്ഷോഭം തുടങ്ങി

11 hours ago