തെലങ്കാനയെ വീണ്ടും പിടിച്ചെടുക്കാനൊരുങ്ങി ബിജെപി. 18 വര്‍ഷത്തിന് ശേഷം ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് കെ. ചന്ദ്രശേഖരറാവുവിന്‍റെ സാമ്രാജ്യമായ തെലുങ്കാനയില്‍ നടക്കുകയാണ്. ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച തെലുങ്കാനയില്‍ എത്തിയ പ്രധാനമന്ത്രി പങ്കെടുത്ത ഒരു ചടങ്ങ് ബഹിഷ്കരിച്ചിരിക്കുകയാണ് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു. മുഖ്യമന്ത്രി എന്ന നിലയില്‍ പ്രധാനമന്ത്രി സംസ്ഥാനത്തെത്തുമ്പോള്‍ കീഴ്വഴക്കം എന്ന നിലയില്‍ എതിരേല്‍ക്കേണ്ടതാണ്. ഇതോടെ ബിജെപിയുമായി ഒരു തുറന്നയുദ്ധത്തിന് താന്‍ ഒരുങ്ങുകയാണെന്ന് ചന്ദ്രശേഖരറാവു പരോക്ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ബിജെപിയും ഈ സമ്മേളനം തെലുങ്കാനയില്‍ സംഘടിപ്പിക്കുന്നത് കെ. ചന്ദ്രശേഖരറാവുവിനെതിരെ പരസ്യമായ വെല്ലുവിളി ഉയര്‍ത്താന്‍ തന്നെയാണ്.കെസിആറിനും തെലുങ്കാന രാഷ്ട്രസമിതിയ്ക്കും ബിജെപി ഈ സമ്മേളനത്തിലൂടെ ഒരു താക്കീത് നല്‍കാനൊരുങ്ങുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കെസിആറിനെ അട്ടിമറിയ്ക്കുമെന്ന ശക്തമായ താക്കീത്.
ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി. നദ്ദ, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, 19 സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍, മറ്റ് സീനിയര്‍ ബിജെപി നേതാക്കള്‍ എന്നിവര്‍ രണ്ട് ദിവസത്തെ ദേശീയ സമ്മേളനത്തില്‍ സംബന്ധിക്കും. ഹൈദരാബാദ് നഗരം ഒന്നടങ്കം കാവിയില്‍ മുങ്ങിയിരിക്കുകയാണ്. എവിടെ നോക്കിയാവും ബിജെപി കൊടിയും ബാനറുകളും കാണാം. കേന്ദ്രസര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറയുന്ന പോസ്റ്ററുകളും കാണാം. മുതിര്‍ന്ന ബിജെപി നേതാക്കളുടെ കൂറ്റന്‍ കട്ടൗട്ടുകളും നഗരത്തില്‍ ഇടം പിടിച്ചിരിക്കുന്നു.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…