India

‘ജൻജാതിയ ഗൗരവ് ദിവസ്’; ഭഗവാൻ ബിർസ മുണ്ട സ്മൃതി ഉദ്യാനവും മ്യൂസിയവും പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ദില്ലി: ഇന്ന് ‘ജൻജാതിയ ഗൗരവ് ദിവസ്’, ഭഗവാൻ ബിർസാ മുണ്ടയുടെ (Birsa Munda) ജന്മദിനം. ഗോത്രവർഗ്ഗ സ്വാതന്ത്ര്യസമര സേനാനികൾക്ക് രാജ്യത്തിന്റെ ആദരം നൽകുന്നതിനായി പ്രത്യേകമായി അനുവദിച്ചിരിക്കുന്ന ദിനമാണ് ഇന്ന്. ഇതോടനുബന്ധിച്ച് സ്വാതന്ത്ര്യ സമര സേനാനി ബിർസ മുണ്ട സ്മൃതി ഉദ്യാനവും ഫ്രീഡം ഫൈറ്റേഴ്‌സ് മ്യൂസിയവും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും.

ബിർസ മുണ്ടയുടെ ജന്മദിനമായ ഇന്ന് ജൻജാതിയ ഗൗരവ് ദിവസായി (Janjatiya Gaurav Divas) ആഘോഷിക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഈ ആഘോഷത്തിന്റെ ഭാഗമായി ഇന്ന് റാഞ്ചിയിലെ മെമ്മോറിയൽ ഗാർഡനും വെർച്വലായി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഗോത്രസമൂഹം നടത്തിയ ധീരമായ ചെറുത്തുനിൽപ്പിന് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലായ്‌പ്പോഴും ഊന്നൽ നൽകാറുണ്ട്. 2016ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ഗോത്രവർഗ്ഗ സ്വാതന്ത്ര്യസമര സേനാനികളുടെ പങ്കെടുത്ത് പറഞ്ഞിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ സംഭാവനകളാണ് പ്രധാനമന്ത്രി അന്ന് ചൂണ്ടിക്കാട്ടിയത്. അവരുടെ സ്മരണയ്‌ക്കായി മ്യൂസിയങ്ങൾ നിർമ്മിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. 25 ഏക്കറിൽ വ്യാപിച്ച് കിടക്കുന്നതാണ് മ്യൂസിയം. വരും തലമുറയ്‌ക്ക് ഗോത്രവർഗക്കാരുടെ ത്യാഗങ്ങളെ കുറിച്ച് അറിയാൻ കഴിയുന്ന തരത്തിലേക്ക് സ്മാരകങ്ങളാണ് കേന്ദ്രസർക്കാർ നിർമ്മിക്കുന്നത്.

ബിർസ മുണ്ട തന്റെ ജീവൻ ബലിയർപ്പിച്ച റാഞ്ചിയിലെ പഴയ സെൻട്രൽ ജയിലിലാണ് മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. ജാർഖണ്ഡ് സർക്കാരുമായി സഹകരിച്ചായിരുന്നു മ്യൂസിയത്തിന്റേയും ഉദ്യാനത്തിന്റേയും നിർമ്മാണം. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു വനവാസി സ്വാതന്ത്ര്യ സമര നേതാവാണ് ബിർസാ മുണ്ട. 1875 നവംബർ 15ന് ജാർഖണ്ഡിലാണ് അദ്ദേഹം ജനിച്ചത്. ബ്രിട്ടീഷ് ഭരണത്തെ വെല്ലുവിളിക്കുകയും സാമ്രാജ്യത്വത്തിനെതിരെ ഗോത്ര വർഗക്കാരെ അണിനിരത്തുകയും ചെയ്തു. ഒരേ സമയം രാഷ്‌ട്രീയാധികാരത്തിനായുള്ള സമരം നയിക്കുന്നതോടൊപ്പം തന്നെ സാമൂഹികവും മതപരവുമായ മാനങ്ങളും ബിർസയുടെ മുന്നേറ്റങ്ങൾക്കുണ്ടായിരുന്നു. മുണ്ട എന്ന വനവാസി വിഭാഗത്തിൽ ജനിച്ച ഇദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ സമരത്തിന് നേതൃത്വം നൽകി. 1900 ജൂൺ 9 ന് ജയിലിൽ വച്ചാണ് ബിർസ മരിക്കുന്നത്.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള. SIT അന്വേഷണം അട്ടിമറിക്കുവാനുള്ള സമഗ്രമായ ഇടപെടലുകൾ സർക്കാർ നടത്തുന്നുവോ ?

അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…

1 hour ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സോണിയാ ഗാന്ധിയിലേക്കും നീളണമെന്ന് കെ സുരേന്ദ്രൻ

ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…

2 hours ago

ശ്രീ ലേഖയ്ക്കെതിരെ വ്യാജ പരാതിയുമായി സിപിഐഎം??

ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…

3 hours ago

മദിരയിൽ മയങ്ങുന്ന മലയാള നാട്ടിൽ പുതിയ ബ്രാൻഡ് മദ്യത്തിന് പേരിടൽ കർമ്മം. അവിടെയും കാരണഭൂതൻ എയറിൽ.

പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…

4 hours ago

ഖമേനിയെ വക വരുത്തും! ഇറാൻ മറ്റൊരു ഇറാഖാകുന്നു; ആക്രമിക്കാൻ തയ്യാറെടുത്ത് അമേരിക്ക

ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…

4 hours ago

അന്താരാഷ്ട്ര ബഹിരാകാശ നിലയം അവസാന കാലത്തിലേക്ക് ! നാസയുടെ അപ്രമാദിത്വം അവസാനിക്കുന്നു

അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…

4 hours ago