India

പ്രാണപ്രതിഷ്ഠയ്ക്ക് തൊട്ടു മുന്നേയുള്ള ദിവസങ്ങളിൽ പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ; ശ്രീരംഗം, രാമേശ്വരം അടക്കമുള്ള പ്രധാന ക്ഷേത്രങ്ങൾ സന്ദർശിക്കും; ശ്രീരാമനുമായി ബന്ധമുള്ള സാംസ്കാരിക കേന്ദ്രങ്ങൾ ലോകശ്രദ്ധയിലെത്തിച്ച് നരേന്ദ്രമോദി

ദില്ലി: രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന പ്രാണപ്രതിഷ്ഠ അയോദ്ധ്യയിൽ നടക്കാനിരിക്കെ ജനുവരി 20, 21 തീയതികളിൽ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങൾ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീരാമാനുമായി ബന്ധമുള്ള ക്ഷേത്രങ്ങളും സ്ഥലങ്ങളുമായിരിക്കും അദ്ദേഹം സന്ദർശിക്കുക. തിരിച്ചിറാപ്പള്ളിയിലെ രംഗനാഥ സ്വാമി ക്ഷേത്രവും, രാമേശ്വരത്തെ രാമനാഥ ക്ഷേത്രവും അദ്ദേഹം സന്ദർശിക്കും. ധനുഷ്കോടിയിലെ കോതണ്ഡരാമ ക്ഷേത്രവും, രാമസേതുവിന്റെ തുടക്കം എന്നറിയപ്പെടുന്ന അരിച്ചൽ മുനയും അദ്ദേഹത്തിന്റെ സന്ദർശന പട്ടികയിലുണ്ട്. അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് വ്രതനിഷ്ഠയിലാണ് പ്രധാനമന്ത്രി.

ശ്രീരാമന്റെ ചരിത്രം പറയുന്ന ധാരാളം ക്ഷേത്രങ്ങൾ രാജ്യത്തുണ്ട്. തന്റെ സന്ദർശനത്തിലൂടെ പ്രധാനമന്ത്രി ഇത്തരം ക്ഷേത്രങ്ങളെ ലോക ശ്രദ്ധയിൽ കൊണ്ടുവരികയാണ്. നേരത്തെ തൃശ്ശൂർ സന്ദർശിച്ച അദ്ദേഹം തൃപ്രയാർ ശ്രീരാമ ക്ഷേത്രം സന്ദർശിച്ചിരുന്നു. ക്ഷേത്ര തന്ത്രിയുടെ അഭ്യർത്ഥന മാനിച്ചാണ് ശ്രീകൃഷ്ണൻ ആരാധിച്ചിരുന്ന ശ്രീരാമ വിഗ്രഹമുള്ള തൃപ്രയാർ ക്ഷേത്രം അദ്ദേഹം സന്ദർശിച്ചത്.

പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് രാജ്യമെമ്പാടും വിപുലമായ ആഘോഷപരിപാടികളാണ് നടക്കുന്നത്. ഇതിൽ പങ്കെടുക്കാൻ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്ക് അവസരം നൽകുന്നതിനായി അവധി നൽകിയിട്ടുമുണ്ട്. എല്ലാ മന്ത്രിമാരിൽ നിന്നും അഭിപ്രായം സ്വീകരിച്ച ശേഷമാണ് പ്രധാനമന്ത്രി ഈ തീരുമാനം കൈക്കൊണ്ടത്. ജനുവരി 22 ന് മന്ത്രിമാരോട് വീടുകളിൽ വിളക്ക് തെളിയിക്കാനും പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാനും ദീപാവലി പോലെ ആഘോഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Kumar Samyogee

Recent Posts

ജമ്മുവിലെ എൻഐഎ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമ്മിത റൈഫിൾ സ്കോപ്പ് ; സംഭവത്തിൽ കസ്റ്റഡിയിലെടുത്ത അനന്തനാഗ് സ്വദേശിയുടെ ഫോണിൽ പാക് നമ്പറുകൾ; അതീവ ജാഗ്രത നിർദേശം

ജമ്മു : ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജൻസി (NIA) ആസ്ഥാനത്തിന് സമീപമുള്ള ജനവാസ മേഖലയിൽ നിന്ന് ചൈനീസ് നിർമ്മിത…

14 minutes ago

സ്വർണ്ണം കടത്താൻ ചന്ദ്രഗ്രഹണം കാത്തിരുന്നവർ; ശബരിമല കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ.

ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്താൻ പ്രതികൾ ചന്ദ്രഗ്രഹണ ദിവസം തിരഞ്ഞെടുത്തതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്: #sabarimala…

32 minutes ago

പാകിസ്ഥാന് പിന്തുണയുമായി അമേരിക്ക രംഗത്ത് യുദ്ധഭീതിയിൽ

അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും ശക്തമാകുന്നു. ജയ്ഷേ മുഹമ്മദ്‌ തങ്ങളുടെ ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ചതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ പാകിസ്ഥാൻ പിന്തുണയുള്ള…

56 minutes ago

പുതു ചരിത്രം ! ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായി ; മൂന്ന് മാസത്തിനുള്ളിൽ കരാറിൽ ഔദ്യോഗികമായി ഒപ്പുവെയ്ക്കും

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായി. ഏകദേശം ഒരു…

2 hours ago

കുളത്തിനാൽ ഗംഗാധരൻ പിള്ളയ്ക്ക് പിൻഗാമി !തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും

തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ പിൻഗാമിയായിട്ടാണ്…

2 hours ago

ശബരിമല മകരവിളക്ക് മഹോത്സവം; തിരുവാഭരണ ഘോഷയാത്രയെ പുണർതം നാൾ നാരായണ വർമ്മ നയിക്കും; രാജപ്രതിനിധിയായി നിയോഗിച്ച് പന്തളം കൊട്ടാരം വലിയതമ്പുരാൻ തിരുവോണം നാൾ രാമവർമ്മ വലിയരാജ

പന്തളം : 2026-ലെ (കൊല്ലവർഷം 1201) ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകാനുള്ള രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം…

2 hours ago