Modi In UP
ദില്ലി: യുപിയ്ക്ക് ഇത് വികസനകുതിപ്പിന്റെ സുവർണ്ണകാലം. ഉത്തർപ്രദേശിലെ (Uttar Pradesh)സ്വയംസഹായ സംഘങ്ങൾക്ക് 1000 കോടി രൂപ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ. ദീൻദയാൽ അന്ത്യോദയ യോജന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായധനം കൈമാറും. അതോടൊപ്പം 202 സപ്ലിമെന്ററി ന്യൂട്രീഷൻ നിർമാണ യൂണിറ്റുകളുടെ തറക്കല്ലിടലും പ്രധാനമന്ത്രി ഇന്ന് ഉത്തർപ്രദേശിൽ നിർവഹിക്കും.
അതേസമയം 80,000 ത്തോളം സ്വയം സഹായ സംഘങ്ങൾക്കാകും കേന്ദ്രസഹായം വിതരണം ചെയ്യുക. പരിപാടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്ന് പ്രയാഗ്‌രാജിലെത്തും. 80,000 സംഘങ്ങൾക്ക് 1.10 ലക്ഷം രൂപ വീതം കമ്മ്യൂണിറ്റി ഇൻവെസ്റ്റ്മെന്റ് ഫണ്ടായും(സിഐഎഫ്) 60,000 സംഘങ്ങൾക്ക് 15,000 രൂപ വീതം റിവോൾവിംഗ് ഫണ്ടായും ലഭിക്കുന്നു. പ്രയാഗ് രാജിൽ നടക്കുന്ന പരിപാടിയിൽ രണ്ട് ലക്ഷത്തോളം സ്ത്രീകളും പങ്കെടുക്കും.
സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ പദ്ധതി നടപ്പിലാക്കുന്നത്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർക്ക് വരെ ഉപയോഗപ്രദമായ പദ്ധതിയാണിത്. മുഖ്യമന്ത്രി കല്യാൺ സുമംഗല പദ്ധതിയുടെ ഭാഗമായി 20 കോടി രൂപ 1 ലക്ഷം പെൺകുട്ടികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…