തിംഫു: “ഇന്ത്യ വിവിധ മേഖലകളിൽ ചരിത്രപരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് “പ്രധാനമന്ത്രി നരേന്ദ്രമോദി.ഭൂട്ടാൻ റോയൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. “ഇന്ത്യ മുൻപത്തേക്കാളും വേഗത്തിൽ ദാരിദ്ര്യത്തെ ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ യുവാക്കളുടെ സ്വപ്‌നവും അഭിലാഷവുമാണ് രാജ്യത്ത് തന്‍റെ സർക്കാർ കൊണ്ടു വരുന്ന മാറ്റങ്ങളെന്ന്” പ്രധാനമന്ത്രി മോദി പറഞ്ഞു.
“അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്‍റെ വേഗത കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇരട്ടിയായി വർധിച്ചു.യുവ മനസ്സുകൾ എല്ലാ വെല്ലുവിളികളും നൂതന മാർഗങ്ങളിലൂടെ മറികടക്കുകയാണെന്നും” പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ പദ്ധതിയായ ആയുഷ്മാൻ ഭാരത് ഇന്ത്യയുടേതാണ്. അത് 500 ദശലക്ഷം ഇന്ത്യക്കാർക്ക് ആരോഗ്യം ഉറപ്പ് നൽകുന്നു. ലോകത്തിലെ ഏറ്റവും കുറഞ്ഞ ഡാറ്റാ കണക്ടിവിറ്റിയും ഇന്ത്യയ്ക്കുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ട് അപ്പ് എക്കോ സിസ്റ്റം ഇന്ത്യയിലാണ്. ഇത് തീർച്ചയായും പുതിയ ഇന്ത്യയെ കണ്ടെത്തുന്നതിനുളള മികച്ച സമയമാണ്. വിവിധ മേഖലകളിൽ നടക്കുന്ന മാറ്റങ്ങൾ ഇന്ത്യയിലെ യുവാക്കളുടെ സ്വപ്‌നങ്ങളും അഭിലാഷങ്ങളുമാണെന്ന് പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, എന്റെ സുഹൃത്തും ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ഷെറിംഗ് ഒരു ഫേസ്ബുക്ക് പോസ്റ്റ് എഴുതിയിരുന്നു. അത് എന്റെ ഹൃദയത്തെ സ്പർശിച്ചു. ആ പോസ്റ്റിൽ അദ്ദേഹം എന്റെ പുസ്തകമായ ‘എക്സാം വാരിയേഴ്‌സി’നെക്കുറിച്ച് പരാമർശിച്ചു, സമ്മർദ്ദമില്ലാതെ പരീക്ഷകളെ എങ്ങനെ നേരിടാമെന്ന് യുവാക്കളെ ഉപദേശിക്കാൻ ഞാൻ എഴുതിയ പുസ്തകമാണിതെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
‘എക്സാം വാരിയേഴ്‌സി’ൽ ഞാൻ എഴുതിയതിൽ ഭൂരിഭാഗവും ബുദ്ധന്‍റെ അധ്യാപന രീതിയെ സ്വാധീനിക്കുന്നു. ഭയത്തെ മറികടന്ന് ഐക്യത്തോടെ ജീവിക്കണമെന്നു പ്രധാനമന്ത്രി മോദി പറഞ്ഞു.
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…