ദില്ലി: ബിജെപിക്ക് ചരിത്ര വിജയം സമ്മാനിച്ച വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി (Narendra Modi) നരേന്ദ്ര മോദി. കന്നി വോട്ടർമാരാണ് ബിജെപിയുടെ വിജയം ഉറപ്പാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ദില്ലയിലെ ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ ജനസാഗരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയുടെ വോട്ടുവിഹിതം വർധിച്ചു. ബിജെപിയുടെ നയങ്ങളുടെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകർ നൽകിയ വാക്ക് പാലിച്ചു. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനമാണ് ഇന്നെന്നും അദ്ദേഹം വ്യക്തമാക്കി. യുപിയിൽ കാലാവധി പൂർത്തിയായ മുഖ്യമന്ത്രിയുടെ തിരിച്ചുവരവ് ആദ്യമായിട്ടാണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
2017ൽയുപിയിൽ വിജയിച്ചു. പിന്നാലെ 2019ൽ ലോക്സഭയിൽ ബിജെപിക്ക് തുടർ ഭരണം കിട്ടി. 2022ൽ യുപിയിൽ വിജയം ആവർത്തിച്ചു. 2024ൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വീണ്ടും വരും മോദി വ്യക്തമാക്കി.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…