ദില്ലി: ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) ഓൺലൈൻ പ്രസംഗത്തിനിടെയുണ്ടായ ആശയക്കുഴപ്പത്തിനു കാരണമായത് ടെലിപ്രോംപ്റ്ററിന്റെ തകരാറല്ല. വെർച്വൽ സമ്മേളനത്തിൽ അവതാരകനായ ലോക സാമ്പത്തിക ഫോറം എക്സിക്യൂട്ടീവ് ചെയർമാൻ ക്ലോസ് ഷ്വാബ് ഔപചാരിക സ്വാഗതപ്രസംഗം നടത്തുന്നതിനു മുൻപ് മോദി പ്രസംഗം ആരംഭിച്ചു. ഇത് മോദിയുടെ യുട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്തു തുടങ്ങി. എന്നാൽ, ലോക സാമ്പത്തിക ഫോറത്തിന്റെ യുട്യൂബ് ചാനലിൽ അപ്പോൾ ലൈവ് ആരംഭിച്ചിട്ടില്ല.മോദി പ്രസംഗിക്കുന്നതിനിടെ, ഔപചാരിക സ്വാഗതം പൂർത്തിയായിട്ടില്ല എന്ന് മോദിയുടെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചു.
ആശയക്കുഴപ്പം മനസ്സിലാക്കിയതോടെ മോദി പ്രസംഗം നിർത്തി. തുടർന്ന്, ഷ്വാബ് ഔപചാരിക സ്വാഗതം പറഞ്ഞു. അപ്പോഴാണ് സാമ്പത്തിക ഫോറത്തിന്റെ യുട്യൂബ് ചാനലിൽ ലൈവ് ആരംഭിക്കുന്നത്. തുടർന്നു മോദി വീണ്ടും പ്രസംഗിക്കുകയും ചെയ്തു. ഇക്കണോമിക് ഫോറത്തിൽ സംസാരിച്ചപ്പോൾ ടെലി പ്രോംപ്റ്റർ പണി മുടക്കിയതിനാൽ പ്രസംഗം തുടരാതെ അന്തംവിട്ടു നിന്നെന്ന് വീഡിയോ മുറിച്ചു മാറ്റി കോൺഗ്രസും അവരുടെ അനുകൂല മാധ്യമങ്ങളും പ്രചരിച്ചിരുന്നു. ഇതിന്റെ വീഡിയോ രാഹുൽ ഗാന്ധി പങ്കുവെച്ചു കൊണ്ട് പ്രധാനമന്ത്രിയെ അവഹേളിക്കുകയും ചെയ്തിരുന്നു.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…