Kerala

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോക്‌സോ പ്രകാരം പരാതി നല്‍കിയ പെണ്‍കുട്ടിക്ക് നേരെ വധ ഭീഷണി; പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപണം

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോക്‌സോ പ്രകാരം പരാതി നല്‍കിയ പെണ്‍കുട്ടിക്ക് നേരെ വധ ഭീഷണി. അറസ്റ്റിലായ പ്രതികളുടെ ബന്ധുക്കളാണ് കുട്ടിയുടെ വീട്ടില്‍ കയറി അക്രമണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തത്. സംഭവത്തില്‍ കമ്മീഷണര്‍ക്കും വനിതാ കമ്മീഷനും പെണ്‍കുട്ടി പരാതി നല്‍കി. പൊലീസ് ഒത്തുകളിക്കുകയാണെന്നും ആരോപണമുണ്ട്.

പിന്നാലെ നടന്ന് ശല്യം ചെയ്യുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ആക്കുളം ഈ റോഡ് കോളനി സ്വദേശിയായ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരേ പോക്‌സോ നിയമമാണ് ചുമത്തിയത്. ഈ കേസിലെ പ്രതികളുടെ ബന്ധുക്കളാണ് നിരന്തരമായി വധഭീഷണമുഴക്കുന്നതെന്ന് കമ്മീഷണര്‍ക്കും വനിതാ കമ്മീഷനും നല്‍കിയ പരാതിയില്‍ പെണ്‍കുട്ടി പറയുന്നത്. സാക്ഷി പറഞ്ഞ സ്ത്രീയെ അക്രമിച്ച പരാതി പൊലീസ് നിര്‍ബന്ധിച്ച്‌ ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരി ആരോപിക്കുന്നു.

admin

Recent Posts

മേയർ തടഞ്ഞ ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവം ! കെഎസ്ആർടിസി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു !

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിന്‍ ദേവ് എംഎൽഎയും തടഞ്ഞു നിർത്തിയ കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ്…

9 hours ago

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ! നാളെ മുതൽ സംയുക്ത സംഘടനകളുടെ സമരം

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള ഗതാഗത വകുപ്പ് തീരുമാനത്തിനെതിരെ സമരം കടുപ്പിക്കാനൊരുങ്ങി സംയുക്ത സംഘടനകള്‍. ഡ്രൈവിങ് ടെസ്റ്റ്…

10 hours ago