മലപ്പുറം: ദർസ് വിദ്യാർത്ഥിയായ 14 കാരനെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയതിന് കാന്തപുരം വിഭാഗത്തിലെ പ്രമുഖ പ്രഭാഷകനെതിരെ കേസ്. കാന്തപുരം എ പി വിഭാഗം സുന്നി നേതാവും പ്രമുഖ മത പ്രഭാഷകനുമായ മമ്പാട് വഹാബ് സഖാഫിക്കെതിരെയാണ് പീഡന ആരോപണവുമായി 14 കാരൻ രംഗത്തുവന്നത്. കുട്ടിയുടെ പരാതിയിൽ നിലമ്പൂർ പൊലീസ് പോക്സോ വകുപ്പ് ചേർത്ത് കേസെടുത്തു .
പള്ളി ദർസിലെ ഉസ്താദ് കൂടിയാണ് വഹാബ് സഖാഫി, ഈ അധികാരം ഉപയോഗിച്ചാണ് കുട്ടിയെ ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയത്. ഇതേ ദർസിലെ മറ്റൊരു ഉസ്താദിനെതിരെയും സമാനമായ പരാതി ഉയർന്നിട്ടുണ്ട്. ഇയാൾക്കെതിരെയും പൊലിസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. നിരവധി കുട്ടികൾ ഇവരുടെ പീഡനത്തിന് ഇരയായതായാണ് വിവരം.
കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുന്നതറിഞ്ഞ ചൈൽഡ്‌ലൈൻ പ്രവർത്തകർ കുട്ടിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർമാരോടും പോലീസിനോടും കുട്ടി ഉസ്താദിനെതിരായ മൊഴി നൽകി. കുട്ടി മൊഴി നൽകിയതിന് പിന്നാലെ ഉസ്താദും സഹായിയും ഒളിവിൽ കഴിയുകയാണിപ്പോൾ .
പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തെങ്കിലും കോടതിയിൽ കുട്ടിയുടെ മൊഴിമാറ്റിക്കാൻ സമ്മർദം നടക്കുന്നതായി ഇതിനോടകം ആരോപണം ഉയരുന്നുണ്ട്. കേസിൽ ഉൾപ്പെട്ടത് പ്രമുഖനായതിനാൽ കേസ് ഒതുക്കിത്തീർക്കാൻ രാഷ്ട്രീയ ഇടപെടലുകളും നടക്കുന്നുണ്ടെന്നാണ് വിവരം.
ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ ! അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാൻ നിയമം ഭേദഗതി ചെയ്‌ത് കേന്ദ്ര സർക്കാർ !…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
പ്രപഞ്ചത്തിന്റെ അതിദൂരങ്ങളിൽ നിന്ന് ജെയിംസ് വെബ് കണ്ടെത്തിയ 'വിർജിൽ' (Virgil) എന്ന ഗാലക്സി, ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ധാരണകളെപ്പോലും…
നിറം മാറി ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് 3I ATLAS. ഓഗസ്റ്റ് മാസത്തിൽ ചുവപ്പ് നിറത്തിൽ കണ്ടിരുന്ന ഈ വാൽനക്ഷത്രം പെരിഹെലിയൻ (സൂര്യനോട്…
ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പ്, ആധുനിക ടെലിസ്കോപ്പുകളോ കമ്പ്യൂട്ടറുകളോ ഇല്ലാത്ത കാലത്ത് ആര്യഭടൻ നടത്തിയ കണ്ടെത്തലുകൾ ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിന്റെ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…