Kerala

കൊച്ചിയിൽ പ്രത്യക്ഷപ്പെട്ടത് ഡ്രൈ ഡേയില്‍ അടക്കം ‘ഓടുന്ന ബാര്‍’; നടത്തിപ്പുകാരിയെ പോലീസ് പിടികൂടിയത് ഇങ്ങനെ

കൊച്ചി: ഡ്രൈ ഡേ അടക്കമുള്ള ദിവസങ്ങളിൽ ബാർ നടത്തിയ യുവതി പിടിയിൽ. മദ്യശാലകൾ പ്രവർത്തിക്കാത്ത ദിവസങ്ങളിൽ പോലും ഇവർ മദ്യ വിൽപ്പന നടത്തിയിരുന്നു. ഡ്രൈ ഡേയിൽ മദ്യം പെഗ് ആയി ഗ്ലാസിൽ ഒഴിച്ചാണ് ഇവർ കച്ചവടം നടത്തിയിരുന്നത്. സംഭവത്തിൽ ബാർ നടത്തിപ്പുകാരിയായ 37കാരി രേഷ്മയെ പോലീസ് പിടികൂടി.

എറണാകുളം മാർക്കറ്റ് കനാൽ റോഡിലാണ് ഇവർ മദ്യ വിൽപന ഇല്ലാത്ത ദിവസം മദ്യവിൽപ്പന നടത്തിയത്. മദ്യക്കുപ്പികളും ഗ്ലാസും ബാഗിൽ വച്ച് ആവശ്യക്കാർക്ക് ഒഴിച്ചു കൊടുത്താണ് കച്ചവടം നടത്തി വന്നിരുന്നത്. കൂടാതെ ആവശ്യക്കാരെ ഫോൺ വിളിച്ചു വരുത്തിയും പ്രതി മദ്യം നൽകിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തുടർന്ന് പോലീസ് ഇവരെ നിരന്തരം നിരീക്ഷിച്ച് മദ്യകുപ്പികളോടെ പിടികൂടുകയായിരുന്നു. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. സംഘത്തിൽ പ്രിൻസിപ്പൽ എസ്‌ ഐ കെ പി അഖില്‍, എ എസ് ഐ സിന്ധു, സിവിൽ പോലീസ് ഓഫീസർ ബേസിൽ എന്നിവരും ഉണ്ടായിരുന്നു.

Meera Hari

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

9 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

11 hours ago