താമരശ്ശേരി: സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ മുഹമ്മദ് ഷഹബാസ് എന്ന പത്താംക്ലാസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ അതിവേഗ നടപടിയുമായി പോലീസ്. പ്രതികളായ 5 വിദ്യാർത്ഥികളുടെ വീടുകളിലും പോലീസ് ഒരേസമയം മിന്നൽ പരിശോധന നടത്തുന്നു. തെളിവുകളും ആയുധങ്ങളും കണ്ടെത്തുക എന്നതാണ് ലക്‌ഷ്യം. റൂറൽ എസ പി, കെ ഇ ബൈജുവിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. എസ് ഐ മാരുടെ നേതൃത്വത്തിൽ 5 സംഘങ്ങളായി തിരിഞ്ഞാണ് പോലീസിന്റെ പരിശോധന.
കൊലപാതകത്തിൽ ചില രക്ഷിതാക്കൾക്ക് പങ്കുണ്ടെന്ന സൂചനകൾ നേരത്തെ ലഭിച്ചിരുന്നു. ഇതടക്കം അന്വേഷിക്കാനാണ് പരിശോധന രക്ഷിതാക്കളുടെ നാല് മൊബൈൽ ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. പ്രതികൾക്ക് രാഷ്ട്രീയ സ്വാധീനവും ഉന്നത ബന്ധങ്ങളുമുണ്ടെന്ന് ഷഹബാസിന്റെ പിതാവ് ആരോപിച്ചിരുന്നു.
നൃത്തപരിപാടിക്കിടയിൽ ഗാനം നിലച്ചതും ഒരു വിഭാഗംവിദ്യാർത്ഥികൾ കൂക്കിവിളിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ്. സംഘർഷത്തിൽ കലാശിച്ചത്. ട്യൂട്ടോറിയൽ കോളേജിലാണ് പത്താംക്ലാസുകാരുടെ വിടപറയൽ ചടങ്ങ് നടന്നത്. രണ്ടു സ്കൂളുകളിലെ വിദ്യാർത്ഥികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഷഹബാസിന് ഗുരുതരമായി പരിക്കേറ്റ് കോമയിലായിരുന്നു. തുടർന്ന് ചികിത്സയിൽ ഇരിക്കെയാണ് ഷഹബാസിന്റെ അന്ത്യം.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…