Kerala

പള്ളിയിൽ പ്രാർത്ഥനക്കെത്തിയ നഴ്‌സിംഗ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; വൈദികനെതിരെ കേസെടുത്ത് പോലീസ്

കൊല്ലങ്കോട് :പള്ളിയിൽ പ്രാർത്ഥനക്കെത്തിയ നഴ്‌സിംഗ് വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയിൽ വൈദികനെതിരെ സൈബർ ക്രൈം പോലീസ് കേസെടുത്തു. കൊല്ലങ്കോട് ഫാത്തിമ നഗർ സ്വദേശി ബെനഡിക്ട് ആന്റോ(29)ക്കെതിരെയാണ് നടപടി. നിലവിൽ തക്കല പ്ലാങ്കാലവിളയിൽ വൈദികനാണ് ബെനഡിക്ട് ആന്റോ.പേച്ചിപ്പാറയിൽ വൈദികനായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം. അടുത്തിടെ ഒരു സംഘം യുവാക്കൾ വൈദികന്റെ വീട്ടിലെത്തി ആക്രമണം നടത്തിയിരുന്നു. ഇയാളുടെ ലാപ് ടോപ്പും മൊബൈൽ ഫോണും യുവാക്കൾ കൊണ്ടുപോയി.

ഇതുമായി ബന്ധപ്പെട്ട വൈദികന്റെ പരാതിയിൽ പോലീസ് നിയമ വിദ്യാർത്ഥിയായ ഒരു യുവാവിനെ പിടികൂടി. പിന്നാലെയാണ് പീഡന വിവരമൊക്കെ പുറത്തുവരുന്നത്.യുവാവിന്റെ സഹപാഠിക്ക് ആന്റോ സ്ഥിരമായി അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നു. ഇയാളുടെ പക്കലുള്ള ചിത്രങ്ങൾ കാണിച്ച് യുവതികളെ ഭീഷണിപ്പെടുത്തുന്നതായും യുവാക്കൾക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് വൈദികന്റെ ലാപ്‌ടോപ്പും ഫോണും ഇവർ കൊണ്ടുപോയത്. വൈദികനെതിരായ തെളിവുകൾ യുവാക്കൾ പോലീസിന് കൈമാറിയിട്ടുണ്ട്.

Anusha PV

Recent Posts

ഭാര്യയെയും മകനെയും തീകൊളുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു ! ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മകനും ചികിത്സയിൽ

വർക്കലയിൽ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെയും മകനെയും തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ്…

5 hours ago

പുത്തൻ ആവേശത്തിൽ കേരള ഘടകം ! അടുത്തലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് ? |BJP

ബിജെപിക്ക് 27 ശതമാനം വോട്ടോ ? എക്സിറ്റ് പോൾ കണ്ട് വായപൊളിക്കണ്ട ! സൂചനകൾ നേരത്തെ വന്നതാണ് #bjp #rajeevchandrasekhar…

5 hours ago

ഹ_മാ_സിനെ ഇല്ലാതാക്കുന്നതില്‍ വിട്ടു വീഴ്ചയില്ല | ബന്ദികളെ വിട്ടയയ്ക്കുന്ന കരാറിനോട് ഇസ്രയേല്‍

ഗാസ യു_ദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദ്ദേശിച്ച കരാറിന്റെ കരടിനോട് അനുഭാവപൂര്‍വ്വം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു…

5 hours ago

ഒഡിഷ നിയമസഭാ എക്‌സിറ്റ് പോളില്‍ ബിജെപിയ്ക്ക് വന്‍ മുന്നേറ്റം| തൂക്കു സഭയ്ക്കു സാദ്ധ്യത

ഒഡിഷയും കാവി അണിയുന്നു. ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളില്‍ നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിനെ ഭാരതീയ ജനതാ…

6 hours ago

യുവതിയുടെ ധീരമായ ചെറുത്ത് നിൽപ്പ് !മോഷ്ടിച്ച സ്‌കൂട്ടറിലെത്തി മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍ !

മോഷ്ടിച്ച സ്‌കൂട്ടറിലെത്തി യുവതിയുടെ മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. ചന്തവിള സ്വപ്‌നാലയത്തില്‍ അനില്‍കുമാര്‍ (42) ആണ് കഴക്കൂട്ടം പോലീസിന്റെ…

6 hours ago

പോലീസുകാരന്‍ കൈക്കൂലിവാങ്ങിയതിന് ഭാര്യയ്ക്കു തടവുശിക്ഷ വിധിച്ച് കോടതി

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും ശിക്ഷ അനുഭവിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. #briberycase #madrashighcourt

6 hours ago