Featured

കേരള പൊലീസില്‍ അഴിച്ചു പണി: കൊച്ചി,കോഴിക്കോട്, തിരുവനന്തപുരം കമ്മീഷണര്‍മാരെ മാറ്റി

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള പൊലീസില്‍ വീണ്ടും അഴിച്ചു പണി. എഡിജിപിമാര്‍ മുതല്‍ കമ്മീഷണര്‍മാര്‍ വരെയുള്ള അഴിച്ചു പണിയുടെ ഭാഗമായി സ്ഥലം മാറ്റിയിട്ടുണ്ട്. നേരത്തെ കേരള പൊലീസില്‍ നടപ്പാക്കാന്‍ തീരുമാനിച്ച ഘടനാമാറ്റം തല്‍കാലം മരവിപ്പിച്ചു. പുതിയ ഘടന തെരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വരും. അതുവരെ നിലവിലെ ഘടന തുടരും.

ഇതിന്‍റെ ഭാഗമായി ഉത്തരമേഖല ദക്ഷിണമേഖല എഡിജിപിമാരെ മാറ്റി നിയമിച്ചു. മനോജ് എബ്രഹാം ദക്ഷിണാമേഖല എഡിജിപിയായി തുടരും. ഷെയ്ഖ് ദര്‍വേസ് സാഹിബ് ഉത്തരമേഖല എഡിജിപിയാവും. നിലവില്‍ ക്രൈംബ്രാഞ്ച് എഡിജിപിമാരാണ് ഇരുവരും.

അശോക് യാദവ് ഐപിഎസിനെ തിരുവനന്തപുരം റേയ്ഞ്ച് ഐജിയായും, എം.ആര്‍.അജിത്ത് കുമാറിനെ കണ്ണൂര്‍ റെയ്ഞ്ച് ഐജിയായും, ബല്‍റാം കുമാര്‍ ഉപാധ്യായയെ തൃശ്ശൂര്‍ റേയ്ഞ്ച് ഐജിയായും നിയമിച്ചു. തിരുവന്തപുരം കമ്മീഷണര്‍ സ്ഥാനത്ത് നിന്നും പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയ ഡിഐജി എസ്.സുരേന്ദ്രനെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗരുഡിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു. തിരുവനന്തപുരം നഗരത്തില്‍ രണ്ട് മാസത്തിനിടെ വരുന്ന മൂന്നാമത്തെ കമ്മീഷണറാണ് സഞ്ജയ് കുമാര്‍ ഗരുഡിന്‍. സഞ്ജയ് കുമാര്‍ ഗരുഡിന് പകരം എവി ജോര്‍ജിനെയാണ് പുതിയ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണസംഘത്തെ നയിച്ച എവി ജോര്‍ജ് പിന്നീട് വാരാപ്പുഴ കസ്റ്റഡി മരണക്കേസിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്നു. സസ്പെന്‍ഷന് ശേഷം മടങ്ങിയെത്തിയ എവി ജോര്‍ജിനെ ആദ്യം ഇന്‍റലിജന്‍സിലും പിന്നീട് പൊലീസ് അക്കാദമിയിലും ആണ് നിയമിച്ചത്. ഒരു വര്‍ഷത്തോളം കഴിഞ്ഞാണ് ജോര്‍ജിനെ ഇപ്പോള്‍ ക്രമസമാധാനപാലന രംഗത്തേക്ക് മാറ്റി നിയമിക്കുന്നത്. എറണാകുളം റൂറല്‍ എസ്പി ആവുന്നതിന് മുന്‍പ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി ജോര്‍ജ് പ്രവര്‍ത്തിച്ചിരുന്നു.

admin

Recent Posts

തുടക്കത്തിൽ തന്നെ പാളി ! സർക്കുലർ എവിടെ ? ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണത്തിൽ സർവത്ര ആശയക്കുഴപ്പം ; പ്രതിഷേധിച്ച് ഡ്രൈവിം​ഗ് സ്കൂൾ‌ ഉടമകൾ

തിരുവനന്തപുരം : ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണത്തിൽ തുടക്കത്തിൽ തന്നെ സർവത്ര ആശയക്കുഴപ്പം. ഡ്രൈവിം​ഗ് ടെസ്റ്റിൽ പരിഷ്കരണം വരുത്തിയെങ്കിലും പുതിയ മാറ്റങ്ങളും…

34 mins ago

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അസാധാരണ മുന്നേറ്റത്തിന്റെ സൂചനയായി രണ്ടു ലക്ഷം കോടി കടന്ന് പ്രതിമാസ ജി എസ് ടി വരുമാനം; സംസ്ഥാനങ്ങളിൽ നമ്പർ വൺ മഹാരാഷ്ട്ര; കേരളത്തിന്റെ വരുമാനത്തിലും 9% വർദ്ധന

ദില്ലി: രാജ്യത്തിൻറെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ നികുതി പരിഷ്‌കരണമായ ജി എസ് ടി നിലവിൽ വന്നതിന് ശേഷം ഇതാദ്യമായി പ്രതിമാസ…

1 hour ago

എസ്എന്‍സി ലാവ്ലിൻ കേസ് : അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും; ലിസ്റ്റ് ചെയ്തത് 110ാം നമ്പര്‍ കേസായി

ദില്ലി : മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 110ാം നമ്പർ…

1 hour ago

ഇതാണ് ബിജെപി നേതാക്കളുടെ പ്രവർത്തനം !കണ്ട് പഠിക്ക്

വേറെ ലെവലാണ് ഗഡ്‍കരി!ഈ സൂപ്പർ റോഡിൽ 1424 കിമി പിന്നിടാൻ വെറും 12 മണിക്കൂർ

2 hours ago

ഹിന്ദു പെൺകുട്ടികൾ ആർക്കും കൊള്ളയടിക്കാനോ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റാനോ ഉള്ളതല്ല; ആഞ്ഞടിച്ച് പാകിസ്ഥാൻ നേതാവും സെനറ്റ് അംഗവുമായ ദനേഷ് കുമാർ പല്യാനി

ഇസ്ലാമാബാദ് : സിന്ധിലെ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തി പാകിസ്ഥാൻ നേതാവും സെനറ്റ് അംഗവുമായ ദനേഷ് കുമാർ പല്യാനി. സിന്ധ്…

2 hours ago

ദില്ലിയിലെ സ്കൂളുകളിലെ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ ? നിർണായക വിവരങ്ങൾ ലഭിച്ചതായി ദില്ലി പോലീസ്

ദില്ലിയിലെ സ്കൂളുകളിൽ ഉണ്ടായ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ ആസൂത്രണമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ ദില്ലി പൊലീസിന് ലഭിച്ചുവെന്നാണ്…

2 hours ago