Kerala

ബിജെപി ജില്ലാ കമ്മറ്റി നടത്തിയ കോര്‍പ്പറേഷന്‍ ഓഫീസ് മാര്‍ച്ചില്‍ പോലീസ് അതിക്രമം ! നിരവധി പ്രവർത്തകർക്ക് പരിക്ക് ! പക്വതയെത്താത്ത മേയര്‍ നഗരത്തെ ഇല്ലാതാക്കുകയാണെന്ന് തുറന്നടിച്ച് ബിജെപി ജില്ലാ അദ്ധ്യക്ഷൻ അഡ്വ.വി.വി.രാജേഷ്

തലസ്ഥാന നഗരിയിലെ വെള്ളപ്പൊക്ക കെടുതിയും പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുന്നതില്‍ സമ്പൂർണ്ണ പരാജയമായ നഗരസഭാ ഭരണത്തിനെതിരെ ബിജെപി ജില്ലാ കമ്മറ്റി നടത്തിയ കോര്‍പ്പറേഷന്‍ ഓഫീസ് മാര്‍ച്ചില്‍ പോലീസ് അതിക്രമം. പോലീസ് ജലപീരങ്കി പ്രയോഗിച്ചതിനെത്തുടർന്ന് നിരവധി പ്രവർത്തകർക്ക് സാരമായി പരിക്കേറ്റു. മൂന്നു തവണയാണ് പ്രവർത്തകർക്ക് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചത്. ബിജെപി ജില്ലാ അദ്ധ്യക്ഷൻ അഡ്വ.വി.വി.രാജേഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

“2017ല്‍ നരേന്ദ്ര മോദി ഗവണ്‍മെന്റ് ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ക്ക് അനുവദിച്ച അനുവദിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തിരുവനന്തപുരം നഗര സഭ മാത്രമാണ് വീഴ്ച വരുത്തിയത്. തിരുവനന്തപുരം നഗരസഭയ്ക്ക് കേന്ദസര്‍ക്കാര്‍ രാഷ്ട്രീയ വിവേചനം കാണിക്കാതെ പ്രത്യേക അനുമതി നല്‍കിയാണ് സ്മാര്‍ട്ട് സിറ്റി ഫണ്ട് അനുവദിച്ചത്. എന്നാല്‍ ഇന്നുവരെ ഒരു കലുങ്കോ പെട്ടിക്കടയോ പോലും പണി ചെയ്തിട്ടില്ലാത്തവര്‍ക്കാണ് നഗരസഭാ ഭരണസമിതി 40 ശതമാനം കമ്മീഷന്‍ മോഹിച്ച് കരാര്‍ കൊടുത്തത്. അതിന്റെ ദുരന്തഫലമാണ് ഇന്ന് തിരുവനന്തപുരം നഗരം അനുഭവിക്കുന്നത്. ഒരു പരിചയവും പക്വതയുമില്ലാത്ത കോളജില്‍ എസ്എഫ്‌ഐയുടെ യൂണിറ്റ് സെക്രട്ടറിയാകാന്‍ പോലും ശേഷിയില്ലാത്ത ഒരാളെയാണ് സിപിഎം മേയറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പക്വതയെത്താത്ത മേയര്‍ നഗരത്തെ ഇല്ലാതാക്കുകയാണ്. രണ്ട് മണിക്കൂര്‍ മഴ പെയ്താല്‍ തിരുവനന്തപുരത്തിന്റെ കണ്ണായ സ്ഥലങ്ങള്‍ വരെ വെള്ളത്തില്‍ മുങ്ങുന്നു. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ജാമ്യമില്ലാ വകപ്പ് പ്രകാരം പോലീസ് കേസ് എടുത്തിരിക്കുന്ന മേയര്‍ ഇന്ന് ഒരു മന്ത്രിയോടൊപ്പം പത്രസമ്മേളനം നടത്തിയിരിക്കുന്നു. മുന്‍കൂര്‍ ജാമ്യഹര്‍ജിപോലും കൊടുക്കാതെ നിയമത്തെ വെല്ലുവിളിക്കുകയാണ് മേയര്‍ ചെയ്യുന്നത്. നഗരത്തിലെ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ സ്‌കൂള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ ബിജെപി ജനപ്രതിനിധികളും നേതാക്കളും പ്രവര്‍ത്തകരും ഗതാഗത യോഗ്യമാക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനത്തിനിറങ്ങും. തിങ്കളാഴ്ചമുതല്‍ റോഡിലെ കുഴികള്‍ മൂടാന്‍ ബിജെപി ഇറങ്ങും. ധൈര്യമുണ്ടെങ്കില്‍ തടഞ്ഞു നോക്കൂ”- വി.വി രാജേഷ് പറഞ്ഞു.

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വെങ്ങാനൂര്‍ സതീഷ്, അഡ്വ. വി. ജി ഗിരികുമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം. ആര്‍ ഗോപന്‍, ഡെപ്യൂട്ടി ലീഡര്‍മാരായ തിരുമല അനില്‍, കരമന അജിത്ത്, ജില്ലാ ഉപാധ്യക്ഷന്‍ പാപ്പനംകോട് സജി, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Anandhu Ajitha

Recent Posts

റായ്ബറേലിയോ വയനാടോ ?

രാഹുലേ, ഉടനെ തീരുമാനം അറിയിച്ചോ ; ഇല്ലെങ്കിൽ പണി കിട്ടും !

17 mins ago

ജമ്മു കശ്മീർ ഉൾപ്പെടെ നാല് സംസ്ഥാനങ്ങൾ ഇക്കൊല്ലം പോളിംഗ് ബൂത്തിലേക്ക് !തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുമായി ബിജെപി; നേതാക്കൾക്ക് ചുമതല നൽകി

ദില്ലി : ജമ്മുകശ്മീര്‍ ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിൽ ഇക്കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൃത്യമായ തയ്യാറെടുപ്പുകളുമായി ബിജെപി. മഹാരാഷ്ട്ര, ഹരിയാണ,…

19 mins ago

സ്‌പീക്കർ സ്ഥാനം ആർക്ക് ? ചർച്ചകൾ നയിക്കുന്നത് രാജ്‌നാഥ് സിംഗ് ?

പ്രതിപക്ഷത്തെ അടിച്ചിരുത്താൻ ശക്തനായ സ്പീക്കർ വരുമെന്ന് ബിജെപി

45 mins ago

വോട്ടിംഗ് മെഷീന്‍ സുരക്ഷയില്‍ എലോണ്‍ മസ്‌ക്കും രാജീവ് ചന്ദ്രശേഖറും സംവാദത്തില്‍

വോട്ടിംഗ് മെഷീനിനെ കുറിച്ചുള്ള സംഭാഷണം അവസാനിക്കുന്നില്ല, തുടരുകയാണ്. SpaceX സിഇഒ എലോണ്‍ മസ്‌കുമായി നടന്നുവരുന്ന തര്‍ക്കത്തിന് വീണ്ടും ഇടപെട്ട് മുന്‍…

60 mins ago

തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥി ജീവനൊടുക്കി ! ആത്മഹത്യ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെയെന്ന് ആരോപണം

ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥിനി ജീവനൊടുക്കി. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനി ആദിത്യയാണ് ആത്മഹത്യ…

1 hour ago

തമിഴ്‌നാട്ടിൽ വീണ്ടും അന്ധവിശ്വാസ കൊലപാതകം !അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തിൽ മുക്കി കൊന്നു !

ചെന്നൈ∙ തമിഴ്‌നാട് അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ ശുചിമുറിയിലെ വെള്ളത്തിൽ മുക്കി കൊന്നു.ചിത്തിര മാസത്തിൽ ജനിച്ച കുട്ടി…

1 hour ago