police-were-included-in-vehicle-insurance-fraud-case
തിരുവനന്തപുരം: വ്യാജ കേസുണ്ടാക്കി അപകട ഇന്‍ഷുറന്‍സ് തട്ടിയെന്ന കേസില്‍ പോലീസ് ഉൾപ്പടെ നിരവധിപേർ പ്രതികൾ. സിറ്റി ട്രാഫിക് സ്റ്റേഷനില്‍ ജോലിയിലുണ്ടായിരുന്ന അഞ്ച് പൊലീസുകാര്‍, അപകടത്തില്‍ പെട്ടെന്നു വ്യാജ പരാതി നല്കിയവര്, ഒരു അഭിഭാഷകന് എന്നിവര്‍ ഉള്‍പ്പെടെ 26 പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തത്.
ഇതിന്റെ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ നല്കി. ഇതുമായി ബന്ധപ്പെട്ട 5 കേസുകളാണ് ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്തത്. അഞ്ച് കേസിലും ഒരേ സ്കൂട്ടറാണ് അപകടത്തില്‍പ്പെട്ടതായി കാണിച്ചിരിക്കുന്നത്.
മാത്രമല്ല അഞ്ചു കേസുകളിലും വക്കാലത്തുമായി കോടതിയെ സമീപിച്ചത് പ്രതി ചേര്‍ക്കപ്പെട്ട അഭിഭാഷകനാണ്. ഇതേതുടർന്ന് അഭിഭാഷകന്റെ ഗുമസ്തനെയും ഏജന്റായി പ്രവര്‍ത്തിച്ചയാളെയും പ്രതിചേര്‍ത്തിട്ടുണ്ട്.
അപകടത്തില്‍പ്പെട്ടതായി കാണിച്ചിരിക്കുന്ന സ്കൂട്ടറിന്റെ ഉടമയും സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ഉടമയുടെ സഹോദരങ്ങളെയും പ്രതി ചേര്‍ത്തിട്ടുണ്ട്. കൂടാതെ പ്രതിചേര്‍ക്കപ്പെട്ട അഞ്ച് പൊലീസുകാരില്‍ നാലു പേര് സര്‍വീസില്‍ നിന്ന് വിരമിച്ചവരാണ്.
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…