Kerala

പൂ​ഞ്ഞാ​ര്‍ വൈദികന് മർദ്ദനം: പ്രായപൂർത്തിയാകാത്ത 10 കുട്ടികളടക്കം 27 സ്‌കൂൾ വിദ്യാർത്ഥികൾ പിടിയിൽ; പള്ളി​യിൽ ന​ട​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ കേ​ര​ള​ത്തി​ന് അ​പ​മാ​നം,സ​മു​ദാ​യ സൗ​ഹാ​ർ​ദം ത​ക​ർ​ക്കാ​നു​ള്ള ശ്ര​മമെന്ന് മാ​ർ ക്ലീ​മി​സ് ബാ​വ

പൂ​ഞ്ഞാ​ർ: പൂ​ഞ്ഞാ​ര്‍ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​സ​ഫ് ആ​റ്റു​ച്ചാ​ലി​നെതീരെ ഉണ്ടായ ആക്രമണത്തിൽ പ്രായപൂർത്തിയാകാത്ത 10 കുട്ടികൾ ഉൾപ്പെടെ 27 ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ കസ്റ്റഡിയിൽ.ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

വൈ​​​ദി​​​ക​​​നു​​മെ​​​തി​​​രേ ഉ​​​ണ്ടാ​​​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ കേ​ര​ള സ​മൂ​ഹ​ത്തെ ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് കേ​ര​ള ക​ത്തോ​ലി​ക്ക മെ​ത്രാ​ൻ സ​മി​തി​ അ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് ക​തോ​ലി​ക്കാ ബാ​വ.അ​ന​ധി​കൃ​ത​മാ​യി ദേ​വാ​ല​യ​ത്തി​ൽ ക​ട​ന്ന് ആ​രാ​ധ​ന ത​ട​സ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഹീ​ന​മാ​യ ശ്ര​മ​മാ​ണ് അ​വി​ടെ ന​ട​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദേ​വാ​ല​യ​മു​റ്റ​ത്ത് ന​ട​ത്തി​യ ഈ ​ആ​ക്ര​മ​ണ​ത്തി​ലും സ​മു​ദാ​യ സൗ​ഹാ​ർ​ദം ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലും കേ​ര​ള ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്കു​ള്ള പ്ര​തി​ഷേ​ധം ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കു​ന്നു. ഗ​വ​ൺ​മെ​ന്‍റ് ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട്ട് കു​റ്റ​ക്കാ​ർ​ക്ക് അ​ർ​ഹ​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഓ​രോ മ​ത​വി​ഭാ​ഗ​ങ്ങ​ളോ​ടും ന​മ്മു​ടെ പൊ​തു​സ​മൂ​ഹം പു​ല​ർ​ത്തു​ന്ന അ​ന്ത​സു​ള്ള നി​ല​പാ​ടു​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന പ്ര​വ​ർ​ത്തി​യാ​ണ് അ​വി​ടെ ന​ട​ന്ന​ത്. ഇ​ത് അ​പ​ല​പി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. കു​റ്റ​ക്കാ​ർ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും ക്ലീ​മി​സ് ബാ​വ വ്യ​ക്ത​മാ​ക്കി.

ആ​രാ​ധ​ന ത​ട​സ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ലെ​ന്ന് പ​റ​ഞ്ഞ വൈ​ദി​ക​നെ വാ​ഹ​ന​മി​ടി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത് കു​റ്റ​ക​ര​മാ​യ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​മാ​യി കാ​ണേ​ണ്ട​തു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ മ​ത സ​ന്തു​ലി​താ​വ​സ്ഥ​യെ ന​ശി​പ്പി​ക്കു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള ശ്ര​മ​ങ്ങ​ളെ പൊ​തു​സ​മൂ​ഹം ഒ​ന്നാ​കെ​യാ​ണ് നേ​രി​ടേ​ണ്ട​ത് എ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി.സ​മാ​ധാ​ന​പ​ര​മാ​യി ജീ​വി​ക്കു​ന്ന​വ​രെ പ്ര​കോ​പി​പ്പി​ക്കു​ക​യും കാ​യി​ക​ബ​ല​ത്തി​ലൂ​ടെ എ​ല്ലാം കീ​ഴ​ട​ക്കാം എ​ന്ന് ക​രു​തു​ക​യും​ചെ​യ്യു​ന്ന നി​ല​പാ​ട് പൊ​തു​സ​മൂ​ഹ​ത്തെ ത​ക​ർ​ക്കു​ക​യും സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ൽ സ്പ​ർ​ധ​യും വി​ദ്വോ​ഷ​വും വ​ർ​ധി​പ്പി​ക്കും എ​ന്ന​ത് ഓ​ർ​ത്തി​രി​ക്കേ​ണ്ട​താ​ണ്. സ​മാ​ധാ​ന​മാ​ണ് ദൈ​വ​മാ​ർ​ഗ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട് പി​ന്തു​ട​രു​ന്ന സാ​മു​ദാ​യി​ക ബ​ന്ധ​ങ്ങ​ളും സ​മു​ദാ​യ അം​ഗ​ങ്ങ​ൾ‌​ക്കി​ട​യി​ലു​ള്ള അ​ർ​ഥ​വ​ത്താ​യ ബ​ന്ധ​ങ്ങ​ളും ത​ക​ർ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നാം ​ഒ​രു​മി​ച്ച് അ​പ​ല​പി​ക്കേ​ണ്ട​തും ഒ​റ്റ​പ്പെ​ടു​ത്തേ​ണ്ടെ​തു​മാ​ണ്. സം​ഭ​വം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് അ​ർ​ഹി​ക്കു​ന്ന ഗൗ​ര​വ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ത്ത സ​ർ​ക്കാ​രി​ന് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

anaswara baburaj

Recent Posts

‘ആവേശം’ അതിരുകടന്നു ! തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും

ഉത്തർപ്രദേശ് : ആൾക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും…

7 mins ago

അവയവ മാ-ഫി-യ ഇരകളെ ഇറാനിലേക്ക് കടത്തി ! തുച്ഛമായ തുക നൽകി കബളിപ്പിച്ചു

അവയവക്കച്ചവടത്തിലൂടെ ലഭിച്ച കോടികൾ ഭീ-ക-ര-വാ-ദ-ത്തി-ന് ഉപയോഗിച്ചു ? കേന്ദ്ര അന്വേഷണം തുടങ്ങി കേന്ദ്ര ഏജൻസികൾ ?

16 mins ago

അവിടെ എല്ലാം വ്യാജം !തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടും! എൻഡിഎ സ്ഥാനാർത്ഥി കങ്കണ റണാവത്ത്

ദില്ലി : 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടുമെന്ന് നടിയും എൻ ഡി എ സ്ഥാനാർത്ഥിയുമായ കങ്കണ…

20 mins ago

റായ്ബറേലിയെ തഴഞ്ഞ സോണിയ ഗാന്ധി എന്തിനാണ് മകനുവേണ്ടി വോട്ട് ചോദിക്കുന്നത് ? മണ്ഡലം കുടുംബസ്വത്തല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…

1 hour ago

മമതയ്ക്ക് വേണ്ടി ബംഗാളിൽ സ്വയം കുഴി തോണ്ടുന്ന കോൺഗ്രസ് !

ഇൻഡി മുന്നണിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മമത ബാനർജി ; പറ്റാത്തവർക്ക് ഇറങ്ങിപോകാമെന്ന് ഖാർഗെയും !

1 hour ago

വാട്‌സ്ആപ്പ് വോയ്‌സ് മെസേജിലൂടെ മുത്തലാഖ് ! ഭാര്യയെ ഉപേക്ഷിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

അദിലാബാദ് : ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. തെലങ്കാനയിലെ അദിലാബാദിലാണ്…

1 hour ago