ഗൃഹാതുര സ്മരണകളുയർത്തി ഇന്ന് തിരുവോണം. ജാതിമത ഭേദമെന്യേ എല്ലാ മനുഷ്യരും ഒന്നിച്ച് ആഘോഷിക്കുന്ന സുദിനം. വറുതിയുടെ കർക്കിടകത്തിനു ശേഷം സമൃദ്ധിയുടെ പൊന്നോണമെത്തുമ്പോൾ നാടും നഗരവും ആഘോഷത്തിലാണ്. ഐതിഹ്യപ്പെരുമയില്‍ ഊറ്റം കൊള്ളുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍, പാട്ടിലും പഴങ്കഥകളിലും നിറയുന്ന ഗതകാലസ്മരണകളുടെ പുനരാവിഷ്‌കരണമെന്നോണം ഓണം സമുചിതമായി ആഘോഷിക്കുന്ന സുദിനമാണത്. അസമത്വവും ചൂഷണവും പകയും കള്ളവും ചതിയുമില്ലാത്ത മാതൃകാഭരണം സംബന്ധിച്ച ഭാഗവത സങ്കല്‍പ്പമാണ് ഓണത്തിന്റെ പുരാവൃത്തം.
മാവേലി മന്നനെ ഹാര്‍ദ്ദവമായി സ്വീകരിച്ചാനയിക്കാന്‍ നാമെല്ലാവരും ഒരുങ്ങി നില്‍ക്കുകയാണ്. അവനവന്റെ ഹൃദയത്തോടു ചേര്‍ത്തു പിടിച്ച ബന്ധു ആഗതനാകുമ്പോള്‍ ഉണ്ടാകുന്ന അതേ, ചേതോവികാരമാണ് ഓണം നമുക്ക് സമ്മാനിക്കുന്നത്. കേരളം വാണ നീതിമാനായ രാജാവ് മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്നാണ് ഐതിഹ്യം. അതേസമയം, ഓര്‍മ്മകളുടെ പുതുവസന്ത കാലമാണ് ഓണം. മനം നിറയെ തുമ്പയും മുക്കൂറ്റിയും കാക്കപ്പൂവും വിരിയുന്ന കാലം. അതിരാവിലെ കുളിച്ച് കോടിയുടുപ്പിട്ട് തലേദിവസം പൂവട്ടിയിൽ നിറച്ചുവച്ച പൂവുമായി മുറ്റത്ത് പൂക്കളം തീര്‍ക്കണം. അത്തം മുതല്‍ തീര്‍ത്ത കളങ്ങളെക്കാള്‍ വലിയ കളം തീര്‍ത്ത് മാവേലിയെ വരവേല്‍ക്കണം.
കൂടാതെ, ഓണക്കോടി ഓണാഘോഷത്തിന്റെ പ്രധാന ഘടകമാണ്. അതിന്റെ കാരണം മറ്റൊന്നുമല്ല, പഴയകാലത്ത് മിക്കവര്‍ക്കും ആണ്ടിലൊരിക്കല്‍ കിട്ടുന്ന പുതുവസ്ത്രം ഓണക്കോടി ആയിരിക്കും. അതേസമയം, കുട്ടികള്‍ക്ക് മഞ്ഞക്കോടി എന്ന തോര്‍ത്തിന്റെ വലിപ്പമുള്ള കസവുകരയോടു കൂടിയ ഒരു നേര്‍ത്ത വസ്ത്രം കൂടി കിട്ടാറുണ്ട്. പ്രായഭേദമെന്യേ മലയാളികള്‍ പുതുവസ്ത്രം ധരിച്ചാണ് തിരുവോണ ദിനം ആഘോഷിക്കുന്നത്. ഓണക്കോടി കഴിഞ്ഞാല്‍ ഓണസദ്യയും ഓണക്കളികളുമാണ് പ്രധാനം. ആര്‍ത്തുമദിക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ക്ക് അന്നത്തെ കളികളെല്ലാം ഓണക്കളികളാണ്. മൂളുന്നതെല്ലാം ഓണപ്പാട്ടുകളാണ്. എന്നാൽ, ഇന്നത്തെ തലമുറക്ക് ഓണക്കളികള്‍ അത്ര കണ്ട് പരിചയം ഉണ്ടാവണം എന്നില്ല. അതേസമയം, ഇന്ന് ഓണം കെങ്കേമമാണ്. പക്ഷേ അതില്‍ തനിമയുടെ അംശം ഇല്ലെന്നുതന്നെ പറയാം. കാലം എല്ലാറ്റിനേയും മാറ്റിമറിച്ചിരിക്കുന്നു. എന്നാൽ, കാലമെത്ര തന്നെ മാറിയാലും ഓണമുള്ളടത്തോളം മലയാളി മലയാണ്മ മറക്കില്ലെന്നുറപ്പാണ്. കെട്ടുകാഴ്ചകളെത്ര മാറിയാലും ഒരു മുണ്ടും നേരിയതും ചുറ്റിയുടുത്ത് മലയാളിക്ക് ഓര്‍മ്മകളിലേക്കിറങ്ങി വരാന്‍ ഓണമിങ്ങനെ വന്നുകൊണ്ടിരിക്കും… ഒപ്പം മാവേലി തമ്പുരാനും. എല്ലാവർക്കും തത്വമയിയുടെ തിരുവോണ ദിനാശംസകൾ.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…