Onam

പൂരം കൊടിയേറി മക്കളെ…! ഒത്തൊരുമയുടെയും സന്തോഷത്തിന്റെയും സന്ദേശവുമായി ഇന്ന് പൊന്നിൻ തിരുവോണം; ഉത്സവ ലഹരിയിൽ മലയാളികൾ

ഗൃഹാതുര സ്മരണകളുയർത്തി ഇന്ന് തിരുവോണം. ജാതിമത ഭേദമെന്യേ എല്ലാ മനുഷ്യരും ഒന്നിച്ച് ആഘോഷിക്കുന്ന സുദിനം. വറുതിയുടെ കർക്കിടകത്തിനു ശേഷം സമൃദ്ധിയുടെ പൊന്നോണമെത്തുമ്പോൾ നാടും നഗരവും ആഘോഷത്തിലാണ്. ഐതിഹ്യപ്പെരുമയില്‍ ഊറ്റം കൊള്ളുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍, പാട്ടിലും പഴങ്കഥകളിലും നിറയുന്ന ഗതകാലസ്മരണകളുടെ പുനരാവിഷ്‌കരണമെന്നോണം ഓണം സമുചിതമായി ആഘോഷിക്കുന്ന സുദിനമാണത്. അസമത്വവും ചൂഷണവും പകയും കള്ളവും ചതിയുമില്ലാത്ത മാതൃകാഭരണം സംബന്ധിച്ച ഭാഗവത സങ്കല്‍പ്പമാണ് ഓണത്തിന്റെ പുരാവൃത്തം.

മാവേലി മന്നനെ ഹാര്‍ദ്ദവമായി സ്വീകരിച്ചാനയിക്കാന്‍ നാമെല്ലാവരും ഒരുങ്ങി നില്‍ക്കുകയാണ്. അവനവന്റെ ഹൃദയത്തോടു ചേര്‍ത്തു പിടിച്ച ബന്ധു ആഗതനാകുമ്പോള്‍ ഉണ്ടാകുന്ന അതേ, ചേതോവികാരമാണ് ഓണം നമുക്ക് സമ്മാനിക്കുന്നത്. കേരളം വാണ നീതിമാനായ രാജാവ് മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്നാണ് ഐതിഹ്യം. അതേസമയം, ഓര്‍മ്മകളുടെ പുതുവസന്ത കാലമാണ് ഓണം. മനം നിറയെ തുമ്പയും മുക്കൂറ്റിയും കാക്കപ്പൂവും വിരിയുന്ന കാലം. അതിരാവിലെ കുളിച്ച് കോടിയുടുപ്പിട്ട് തലേദിവസം പൂവട്ടിയിൽ നിറച്ചുവച്ച പൂവുമായി മുറ്റത്ത് പൂക്കളം തീര്‍ക്കണം. അത്തം മുതല്‍ തീര്‍ത്ത കളങ്ങളെക്കാള്‍ വലിയ കളം തീര്‍ത്ത് മാവേലിയെ വരവേല്‍ക്കണം.

കൂടാതെ, ഓണക്കോടി ഓണാഘോഷത്തിന്റെ പ്രധാന ഘടകമാണ്. അതിന്റെ കാരണം മറ്റൊന്നുമല്ല, പഴയകാലത്ത് മിക്കവര്‍ക്കും ആണ്ടിലൊരിക്കല്‍ കിട്ടുന്ന പുതുവസ്ത്രം ഓണക്കോടി ആയിരിക്കും. അതേസമയം, കുട്ടികള്‍ക്ക് മഞ്ഞക്കോടി എന്ന തോര്‍ത്തിന്റെ വലിപ്പമുള്ള കസവുകരയോടു കൂടിയ ഒരു നേര്‍ത്ത വസ്ത്രം കൂടി കിട്ടാറുണ്ട്. പ്രായഭേദമെന്യേ മലയാളികള്‍ പുതുവസ്ത്രം ധരിച്ചാണ് തിരുവോണ ദിനം ആഘോഷിക്കുന്നത്. ഓണക്കോടി കഴിഞ്ഞാല്‍ ഓണസദ്യയും ഓണക്കളികളുമാണ് പ്രധാനം. ആര്‍ത്തുമദിക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ക്ക് അന്നത്തെ കളികളെല്ലാം ഓണക്കളികളാണ്. മൂളുന്നതെല്ലാം ഓണപ്പാട്ടുകളാണ്. എന്നാൽ, ഇന്നത്തെ തലമുറക്ക് ഓണക്കളികള്‍ അത്ര കണ്ട് പരിചയം ഉണ്ടാവണം എന്നില്ല. അതേസമയം, ഇന്ന് ഓണം കെങ്കേമമാണ്. പക്ഷേ അതില്‍ തനിമയുടെ അംശം ഇല്ലെന്നുതന്നെ പറയാം. കാലം എല്ലാറ്റിനേയും മാറ്റിമറിച്ചിരിക്കുന്നു. എന്നാൽ, കാലമെത്ര തന്നെ മാറിയാലും ഓണമുള്ളടത്തോളം മലയാളി മലയാണ്മ മറക്കില്ലെന്നുറപ്പാണ്. കെട്ടുകാഴ്ചകളെത്ര മാറിയാലും ഒരു മുണ്ടും നേരിയതും ചുറ്റിയുടുത്ത് മലയാളിക്ക് ഓര്‍മ്മകളിലേക്കിറങ്ങി വരാന്‍ ഓണമിങ്ങനെ വന്നുകൊണ്ടിരിക്കും… ഒപ്പം മാവേലി തമ്പുരാനും. എല്ലാവർക്കും തത്വമയിയുടെ തിരുവോണ ദിനാശംസകൾ.

anaswara baburaj

Share
Published by
anaswara baburaj

Recent Posts

“നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകുന്നതിൽ ബിജെപിയിലോ എൻഡിഎയിലോ സംശയമില്ല !” – കെജ്‌രിവാളിന് മറുപടിയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണത്തെ തള്ളി കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ദില്ലി മുഖ്യമന്ത്രി ഉന്നയിക്കുന്നത് തികച്ചും അസംബന്ധമായ…

8 hours ago

75 കഴിഞ്ഞാലും മോദി തന്നെ പ്രധാനമന്ത്രി ! കെജ്‌രിവാളിനെ ഒടിച്ചു മടക്കി അമിത്ഷാ |OTTAPRADHAKSHINAM|

തീഹാർ ജയിലിലേക്ക് പോകാൻ പായും മടക്കിവച്ച് ഇരിക്കുന്ന കെജ്‌രിവാളിന്റെ ജൽപ്പനങ്ങൾ |ARAVIND KEJRIWAL| #aravindkejriwal #aap #amitshah #bjp #modi

8 hours ago

പേപ്പറിൽ നോക്കാതെ സംസ്ഥാനത്തെ എല്ലാ ജില്ലകളുടെയും പേര് പറയാമോ ? ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പേപ്പറിൽ നോക്കാതെ ഒഡീഷയിലെ എല്ലാ ജില്ലകളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരു പറയാൻ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.…

9 hours ago

എല്ലാ ആരോപണങ്ങളും പൊളിച്ച് കയ്യിൽ കൊടുത്ത് തെരെഞ്ഞെടുപ്പ് കമ്മീഷൻ |ELECTION|

ആദ്യം വോട്ടിംഗ് മെഷീൻ ഇപ്പോൾ ശതമാനക്കണക്ക് കോൺഗ്രസിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ് അട്ടിമറി? |CONGRESS| #congress #elections2024 #electioncommission

9 hours ago

ജമ്മു കശ്മീരിൽ അതിർത്തി കടന്ന് പാക് ഡ്രോൺ! ബിഎസ്എഫ് വെടി വച്ചിട്ടു

ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തി കടന്നെത്തിയ പാക് ഡ്രോണിനെ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തി. സാമ്പ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമായിരുന്നു…

10 hours ago

പാക് പട്ടാളത്തെയും പോലീസിനെയും കല്ലെറിഞ്ഞ് ഇന്ത്യൻ പതാക ഉയർത്തി ജനങ്ങൾ

ആ ചുമതല ഡോവലിന് ? പ്രതിരോധ മന്ത്രി പറഞ്ഞത് വെറുതെയായില്ല ! പാകിസ്ഥാന്റെ അടിവേരിളക്കുന്ന പ്രക്ഷോഭം തുടങ്ങി

10 hours ago