popular front
ഗുവാഹട്ടി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മൂന്ന് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. അസമിലെ കമരൂപ് ജില്ലയിലെ നഗര്‍ബെരയില്‍ നടന്ന പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
പ്രദേശത്തു പരിശോധന തുടർന്നുകൊണ്ടിരിക്കുകയാണ്.
പോപ്പുലര്‍ ഫ്രണ്ടിനെതിരായ നടപടിയുടെ ഭാഗമായായിരുന്നു പരിശോധന. നിരോധനത്തിന് ശേഷവും മേഖലയില്‍ പ്രവര്‍ത്തകര്‍ സംഘടനാ പ്രവര്‍ത്തനം നടത്തുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു പോലീസ് പരിശോധിച്ചത്. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.
ഇതുവരെ അസമില്‍ മുന്‍ നിര നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ട് വടക്ക് കിഴക്കന്‍ റീജിയണല്‍ സെക്രട്ടറി അമീനുള്‍ ഹഖ്, അസം യൂണിറ്റ് അദ്ധ്യക്ഷന്‍ അബു സമ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായവരിലെ പ്രമുഖര്‍.
നിരോധനത്തിന് ശേഷം പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ലീപ്പര്‍ സെല്ലുകളെ ഉന്‍മൂലനം ചെയ്യാനുളള നീക്കങ്ങളാണ് നിലവില്‍ നടക്കുന്നത്. രഹസ്യയോഗങ്ങളിലൂടെയും മറ്റും സംഘടിത നീക്കങ്ങള്‍ക്കുളള സാദ്ധ്യതകള്‍ തടയുക എന്നതാണ് പോലീസ് ലക്ഷ്യമിടുന്നത്.
പകൽ മുഴുവൻ ഇന്നയാൾ ആയിരിക്കും തിരുവനന്തപുരം മേയർ എന്ന് മാദ്ധ്യമങ്ങൾ ഉറപ്പിച്ചു പറഞ്ഞു. വൈകുന്നേരം ആയപ്പോഴേക്കും ബിജെപി പതിവ് പോലെ…
ഒരു പ്രാദേശിക ശക്തി എന്നതിലുപരി, ആഗോള തീരുമാനങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ള ഒരു 'വിശ്വഗുരു' എന്ന നിലയിലേക്കാണ് ഭാരതത്തിന്റെ പ്രയാണം. ഈ…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ വാർഷിക റിപ്പോർട്ട്. ബംഗ്ലാദേശ്,…
നമ്മുടെ ജീവിതത്തിൽ വിജയം കൈവരിക്കുന്നതിന് ഏറ്റവും വലിയ തടസ്സമായി നിൽക്കുന്നത് പലപ്പോഴും അലസതയാണ്. ഇത് മാറ്റിവെച്ച് കൃത്യമായ പ്ലാനിംഗോടെ മുന്നോട്ട്…
സമുദ്രയാത്രകളുടെ ചരിത്രത്തിൽ ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങൾ അവശേഷിപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തവും ഭീതിജനകവുമായ ഒന്നാണ് 'കരോൾ എ.…
ഭൂമിയുടെ സ്വാഭാവികമായ കാലാവസ്ഥാ ചക്രങ്ങൾ അസാധാരണമായ വേഗതയിൽ മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ…