India

‘പോപ്പുലർ ഫ്രണ്ടുകാർ രാജ്യവിരുദ്ധർ, ഉടൻ നിരോധിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരും’; തുറന്നടിച്ച് അസം ഡെപ്യൂട്ടി സ്പീക്കർ

 

ഗുവാഹട്ടി: പോപ്പുലർ ഫ്രണ്ടുകാർ രാജ്യവിരുദ്ധരാണെന്നും ഉടൻ നിരോധിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും തുറന്നടിച്ച് അസം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ നുമാൽ മോമിൻ. മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ രാജ്യത്താകെ നിരോധിക്കണമെന്ന് നുമാൽ മോമിൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

‘പോപ്പുലർ ഫ്രണ്ടുകാർ രാജ്യവിരുദ്ധരാണ്‌. ഭീകര സംഘടനകളെപ്പോലെയാണ് അവരുടെ പ്രവർത്തനം. ഉടൻ നിരോധിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് അസമിൽ, പ്രവർത്തനം നടത്താൻ പോപ്പുലർ ഫ്രണ്ടുകാർ ലക്ഷ്യമിടുന്നുണ്ട്. ഇത് സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണ്. അതിനാൽ സംഘടനയ്‌ക്കെതിരെ നടപടി എടുക്കണം’-നുമാൽ മോമിൻ വ്യക്തമാക്കി.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടന്ന സമയത്ത് ഗുവാഹത്തി കത്തുകയായിരുന്നുവെന്നും നിയമത്തിനെതിരെ അസമിൽ പ്രതിഷേധം നടത്തിയവർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല രാജ്യത്തെയും സർക്കാരിനെയും വടക്ക് കിഴക്കൻ മേഖലയെയും തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും. അവരെ ഭീകരരായി കണക്കാക്കണമെന്നും നുമാൽ മോമിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

 

admin

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

9 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

10 hours ago