Kerala

സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ; സർക്കാർ സഹായം നിലച്ചിട്ട് ആറ് മാസം എന്ന് ഹോട്ടലുടമകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയുടെ വക്കിൽ. കുറഞ്ഞ നിരക്കിൽ ഊണ് നൽകാൻ സർക്കാർ ഏർപ്പെടുത്തിയ സബ്‌സിഡി വിതരണം നിലച്ചതാണ് ഹോട്ടലുകളുടെ പ്രവർത്തനം അവതാളത്തിലാകാൻ കാരണമായത്. ആറ് മാസമായി സർക്കാർ സഹായം ലഭിക്കുന്നില്ലന്ന് ഹോട്ടലുടമകൾ പറയുന്നു.

തിരുവനന്തപുരം വഴയിലയിലെ സി പി എം അനുഭാവിയായ റോസും പുണർതം കുടുംബശ്രീയും മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് ജനകീയ ഹോട്ടൽ ആരംഭിച്ചത്. 20 രൂപയ്‌ക്ക് ഊണും മീൻ കറിയും ആയിരുന്നു. ദിവസവും 300 പേർക്ക് വരെ ഊണ് നൽകും .

എന്നാൽ സാധാരണകാർക്ക് ഏറെ ആശ്വാസമായ ഈ ജനകീയ ഹോട്ടൽ നിലവിൽ അടച്ചുപൂട്ടാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ.

നേരത്തെ ഒരു ഊണിന് 10 രൂപ സബ്‌സിഡിയായി സർക്കാർ നൽകും എന്നതായിരുന്നു വാഗ്ദാനം. ആദ്യ മാസങ്ങളിൽ സബ്‌സിഡി ലഭിച്ചു. എന്നാൽ കഴിഞ്ഞ ആറ് മാസമായി സർക്കാർ സഹായം ലഭിക്കുന്നില്ല എന്നാണ് റിപ്പോർട്ട്. പച്ചക്കറികൾക്ക് ഉൾപ്പടെ വില ഉയരുക കൂടി ചെയ്തതോടെ പലരും കടക്കെണിയിലാണ് ഇപ്പോൾ.

അതേസമയം തിരുവനന്തപുരം നഗരത്തിലെ ജനകീയ ഹോട്ടലുകൾ എല്ലാം സമാന സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്.

മാത്രമല്ല പരാതി പറയാൻ ശ്രമിച്ചാൽ ഉടൻ പരിശേധനക്ക് ഉദ്യോഗസ്ഥർ എത്തി ഉപദ്രവിക്കുന്ന രീതിയാണെന്നും ഹോട്ടൽ നടത്തിപ്പുകാർ പറയുന്നു.

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

17 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

21 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

21 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

1 day ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

1 day ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

2 days ago