താനെ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിത്വവും രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി അദ്ദേഹം ചെയ്യുന്ന പ്രവർത്തനങ്ങളും പ്രതിപക്ഷം മനസ്സിലാക്കി വേണം പ്രവർത്തിക്കാനെന്ന് മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ പറഞ്ഞു. 2024-ലെ ലോക്‌സഭയെ കുറിച്ച് ബിജെപിയ്‌ക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും 2029-ലെ തിരഞ്ഞെടുപ്പിനെപ്പറ്റി തങ്ങൾക്ക് ചിന്തിച്ചാൽ മതിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 2014-ൽ മോദി പ്രധാനമന്ത്രിയായ ശേഷം രാജ്യത്തെ അന്തരീക്ഷം നല്ല രീതിയിൽ മാറിയെന്നും പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.
വേറിട്ട ചിന്തകളും പരിപാടികളും ആവിഷ്‌കരിക്കുകയും ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തുകയും ഭരണത്തിൽ സുതാര്യത കൊണ്ടുവരുകയും ചെയ്‌ത ഒരേ ഒരു പ്രധാനമന്ത്രിയെയാണ് രാജ്യത്തിന് ലഭിച്ചത്. മോദിയുടെ പ്രവൃത്തി ജനങ്ങൾ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് ബിജെപിക്ക് തുടർച്ചയായി തിരഞ്ഞെടുപ്പു വിജയം ലഭിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രി കൂടിയായ ജാവദേക്കർ വിശദീകരിച്ചു. നരേന്ദ്ര കഴിഞ്ഞ 20 വർഷമായി ഒരു തവണ പോലും അസുഖം വരാതെ തുടർച്ചയായി പ്രവർത്തിക്കുകയാണ് മോദിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഹർ ഘർ തിരംഗ’ കാമ്പെയ്‌നിലൂടെ രാജ്യത്തുടനീളം ദേശസ്‌നേഹ അന്തരീക്ഷം സൃഷ്‌ടിച്ചു. പ്രധാനമന്ത്രിയുടെ ജനപ്രീതി കാരണം ബിജെപിയിൽ ഇപ്പോൾ 11 കോടി അംഗങ്ങളുണ്ടെന്നും ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ സംഘടനയായി അത് മാറുന്നുവെന്നും ജാവദേക്കർ പറഞ്ഞു. മോദി സർക്കാരിന്റെ പ്രവർത്തനം ജനങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പർശിച്ചിട്ടുണ്ട്. വീടുകൾ, ജലം, ഭക്ഷ്യധാന്യങ്ങൾ, പാചക വാതകം, വീടിനുള്ളിൽ ടോയ്‌ലറ്റുകൾ, പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റുന്നതിലൂടെ വ്യക്തമാകുന്നത് സാധാരണ പൗരന്മാരോടുള്ള പ്രധാനമന്ത്രിയുടെ ശ്രദ്ധയാണെന്നും ജാവദേക്കർ ചൂണ്ടിക്കാണിച്ചു.
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…