India

ഹലാൽ മാംസവില്പനക്കാർക്ക് പണികൊടുക്കാനായി ഫ്രഷ് ചിക്കന്‍ സെന്റർ ആരംഭിച്ചു: മതകച്ചവടക്കാരുടെ കുത്തക ഇടിഞ്ഞു, പ്രവീണിനെ കൊന്നത് വൈരാഗ്യം കയറിയ മതഭീകരവാദികള്‍: യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ട്

ബെംഗളൂരു: ദക്ഷിണ കന്നഡയിലെ യുവമോർച്ച നേതാവ് പ്രവീണ്‍കുമാര്‍ നെട്ടാരുവിനെ മതഭീകരവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഹലാല്‍ മംസത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിലെന്ന് റിപ്പോർട്ടുകൾ. കര്‍ണാടകയില്‍ ഹലാല്‍ വിഷയം ഉണ്ടായതിന് ശേഷം വിവിധ മത വിഭാഗങ്ങള്‍ക്ക് ഹലാല്‍ ഇതര മാംസം ലഭിച്ചിരുന്നില്ല. ഇതിനാല്‍ പ്രവീണ്‍ ഒന്‍പത് മാസം മുമ്പ് ബെല്ലാരെയില്‍ ‘അക്ഷയ് ഫാം ഫ്രഷ് ചിക്കന്‍’ എന്ന പേരില്‍ ചിക്കന്‍ സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചു. ഈ സമയം ബെല്ലാരെയിലെ കോഴി ഇറച്ചി കച്ചവടം ഹലാല്‍ മാംസ വില്‍പ്പനക്കാരുടെ നിയന്ത്രണത്തിലായിരുന്നു.

പ്രവീണ്‍ കോഴി ഇറച്ചി കച്ചവടം തുടങ്ങിയതോടെ ഹലാല്‍ മാംസ വില്‍പ്പനയില്‍ കുത്തനെ ഇടിവുണ്ടായി. ഇതോടെ പ്രദേശത്തെ മുസ്‌ലീംകർക്കും ഹലാല്‍ മാംസ വില്‍പ്പനക്കാർക്കും പ്രവീണിനോട് വൈരാഗ്യം ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് നിരവധി തവണ ഇവര്‍ പ്രവീണിനെ മാംസ വിൽപ്പനയെ ചൊല്ലി ഭീഷണിപ്പെടുത്തിയിരുന്നു. ചിക്കന്‍ സെന്റര്‍ പൂട്ടണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ എത്ര തടസ്സങ്ങള്‍ നേരിട്ടാലും ഈ രംഗത്ത് തന്നെ താന്‍ തുടരുമെന്നും പ്രവീണ്‍ ഇക്കൂട്ടരെ അറിയിച്ചു.

പ്രവീണില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് നിരവധി യുവാക്കള്‍ ജില്ലയില്‍ പലയിടത്തും ഇത്തരം ബിസിനസുകൾ ആരംഭിച്ചു. ഇവര്‍ക്കെല്ലാം പ്രവീണ്‍ വേണ്ട സഹായങ്ങളും ചെയ്തു നല്‍കിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്‍ രഞ്ജിത്ത് പറഞ്ഞു.

പ്രവീണ്‍ ദേശീയ താല്‍പ്പര്യമുള്ള നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ടായിരുന്നു. ഈ പോസ്റ്റുകളുടെ പേരില്‍ നിരവധി ഭീഷണികള്‍ ലഭിക്കുകയും പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ അനുകൂലിച്ചതിന്റെ പേരില്‍ രാജസ്ഥാനിലെ തയ്യല്‍തൊഴിലാളി കനയ്യ ലാലിനെ മതമൗലികവാദികള്‍ കൊലപ്പെടുത്തിയതിനെതിരെ പ്രവീണ്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതിലും പ്രവീണിന് നിരവധി ഇടങ്ങളില്‍ നിന്നും ഭീഷണിയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൊലപാതക കേസില്‍ അറസ്റ്റിലായ രണ്ടുപേരില്‍ ഒരാളായ ബെല്ലാരെ സ്വദേശി മുഹമ്മദ് ഷെഫീഖും പിതാവും പ്രവീണിന്റെ ചിക്കന്‍ സെന്ററിലെ ജീവനക്കാരായിരുന്നു. ഷെഫീഖാണ് കൊലപാതക സംഘത്തിന് പ്രവീണിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയത്. ഇതിനാല്‍ തന്നെ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള. SIT അന്വേഷണം അട്ടിമറിക്കുവാനുള്ള സമഗ്രമായ ഇടപെടലുകൾ സർക്കാർ നടത്തുന്നുവോ ?

അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…

1 hour ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സോണിയാ ഗാന്ധിയിലേക്കും നീളണമെന്ന് കെ സുരേന്ദ്രൻ

ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…

2 hours ago

ശ്രീ ലേഖയ്ക്കെതിരെ വ്യാജ പരാതിയുമായി സിപിഐഎം??

ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…

2 hours ago

മദിരയിൽ മയങ്ങുന്ന മലയാള നാട്ടിൽ പുതിയ ബ്രാൻഡ് മദ്യത്തിന് പേരിടൽ കർമ്മം. അവിടെയും കാരണഭൂതൻ എയറിൽ.

പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…

4 hours ago

ഖമേനിയെ വക വരുത്തും! ഇറാൻ മറ്റൊരു ഇറാഖാകുന്നു; ആക്രമിക്കാൻ തയ്യാറെടുത്ത് അമേരിക്ക

ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…

4 hours ago

അന്താരാഷ്ട്ര ബഹിരാകാശ നിലയം അവസാന കാലത്തിലേക്ക് ! നാസയുടെ അപ്രമാദിത്വം അവസാനിക്കുന്നു

അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…

4 hours ago