Prayag Raj ready to welcome Maha Kumbh Mela; The official date has been announced
ലഖ്‍നൗ: മഹാകുംഭമേളയെ വരവേൽക്കാൻ ഒരുങ്ങി പ്രയാഗ് രാജ്. 2025 ജനുവരി 13നാണ് പൗഷപൗർണമിയോടെ മഹാകുംഭമേള ആരംഭിക്കുക. ജനുവരി 14-15 തീയതികളിലെ മകരസംക്രാന്തി ദിനത്തിലാണ് ആദ്യ ഷാഹി സ്നാൻ. ഇത്തവണ 45 ദിവസമാണ് മഹാകുംഭമേള സംഘടിപ്പിക്കുന്നത്. മഹാകുംഭമേളയുടെ ഒരുക്കങ്ങൾ സംബന്ധിച്ച് സംഗമം നഗരിയിൽ സന്യാസി ശ്രേഷ്ഠരുമായി സംഘടിപ്പിച്ച യോഗത്തിനുശേഷമാണ് ഔദ്യോഗിക തീയതി പ്രഖ്യാപിച്ചത്.
ഫെബ്രുവരി മൂന്നിനാണ് ബസന്ത് പഞ്ചമി ആചരിക്കുന്നത്. ഫെബ്രുവരി 12ന് മാഘപൂർണിമ ദിനത്തിൽ സ്നാനോത്സവത്തോടെ കൽപവയും, ഫെബ്രുവരി 26ന് മഹാശിവരാത്രി നാളിലെ സ്നാൻ ഉത്സവത്തോടെ കുംഭമേളയും സമാപിക്കുന്നതാണ്. 2024 നവംബറോടെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ 2000 കോടിയിലധികം പദ്ധതികൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഏറ്റവും വലിയ തീർത്ഥാടക സംഗമങ്ങളിൽ ഒന്നായ കുംഭമേളയിൽ ഇത്തവണ 40 കോടിയിലധികം ഭക്തർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…