ആത്മീയചാര്യൻ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ ജീവിതം ആസ്പദമാക്കി ലോകോത്തര സിനിമ അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര ത്രില്ലെർ ചിത്രങ്ങൾക്ക് പേരുകേട്ട സംവിധായകൻ സിദ്ധാർഥ് ആനന്ദ്, നിർമ്മാതാവ് മഹാവീർ ജെയിൻ കൂട്ടുകെട്ടാണ് ലോകം കാത്തിരിക്കുന്ന സിനിമ ഒരുക്കുന്നത്. വിക്രാന്ത് മസ്സി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചതായാണ് വിവരം.
വിക്രാന്ത് മസ്സി സിനിമയുമായി സഹകരിക്കാനുള്ള കരാർ ഒപ്പുവച്ചു കഴിഞ്ഞു. അദ്ദേഹമായിരിക്കും ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിനെ അഭ്രപാളിയിൽ അവതരിപ്പിക്കുക. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ കോളമ്പിയയിലാണ് പുരോഗമിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാസ്റ്റിങ് നടത്താനാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. വ്യത്യസ്‍തമായ പ്രമേയം കൊണ്ട് ശ്രദ്ധേയമാണ് ഇപ്പോൾ വൈറ്റ് എന്ന് പേരിട്ടിരിക്കുന്ന സിനിമ.
52 വർഷക്കാലം നീണ്ടുനിന്ന കൊളമ്പിയയിലെ ആഭ്യന്തര യുദ്ധത്തിന് അന്ത്യം കാണുന്നതിൽ ഗുരുദേവിന്റെ പങ്കാണ് സിനിമ ചർച്ച ചെയ്യുക. ഈ സംഘർഷം അവസാനിപ്പിക്കുന്നതിൽ ഗുരുദേവ് നിർണ്ണായക പങ്ക് വഹിച്ചിരുന്നു. സ്വാമിജിയുടെ ജീവിതത്തിലെ ആരും പറയാത്ത ഈ അദ്ധ്യായമാണ് ഈ സിനിമയിലൂടെ ലോകം അറിയാൻ പോകുന്നത്. ഭാരതത്തിന്റെ ആത്മീയ പാരമ്പര്യത്തിന് വിശ്വ ശാന്തിയിലുള്ള പങ്ക് ലോകത്തിന് കാട്ടിക്കൊടുക്കുകയാണ് സിനിമയുടെ ലക്ഷ്യം. സിനിമയുടെ ഭാഗമായി നടൻ വിക്രാന്ത് മസ്സി ശാരീരികമായി വലിയ മാറ്റങ്ങൾക്കൊരുങ്ങുകയാണ്. ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ ശരീരഭാഷ മനസിലാക്കാനായി വിക്രാന്ത് അദ്ദേഹത്തെ നേരിൽ കണ്ടിരുന്നു. ഗ്ലോബൽ ഓഡിയന്സിനെ ലക്ഷ്യമിട്ട് ഹിന്ദി, ഇംഗ്ലീഷ്, സ്‌പാനിഷ് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. മറ്റു ചില അന്താരാഷ്‌ട്ര ഭാഷകളിലേക്കും ചിത്രം പിന്നീട് ഡബ്ബ് ചെയ്യും. 2025 ജൂലൈയിൽ ചിത്രീകരണം ആരംഭിച്ച് 2026 ൽ റിലീസ് ചെയ്യുകയാണ് ഉദ്ദേശം. സിദ്ധാർഥ് ആനന്ദ് സമാന്തരമായി ഷാരൂഖ് ഖാൻ അഭിനയിക്കുന്ന കിംഗ് എന്ന ചിത്രവും സംവിധാനം ചെയ്യും.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലം കൊണ്ട് ബോളിവുഡിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ സംവിധായകനാണ് സിദ്ധാർഥ് ആനന്ദ്. സലാം നമസ്തേ, ബാങ് ബാങ്, വാർ, പത്താൻ, ഫൈറ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തത് അദ്ദേഹമാണ്. 2024 ൽ ഭാര്യ മമത ആനന്ദുമായി ചേർന്ന് മാർഫിക്സ് എന്നപേരിൽ സ്വന്തമായി നിർമ്മാണക്കമ്പനി ആരംഭിച്ചിരുന്നു.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…