'Previous governments did not think about the tribal division of the country'; Prime Minister
ഗാന്ധിനഗർ:രാജ്യത്തെ ഗോത്ര വിഭാഗത്തെപ്പറ്റി മുൻ സർക്കാരുകൾ ചിന്തിച്ചിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് സർക്കാരുകൾ വനവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി ഒന്നും തന്നെ ചെയ്തില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെയാണ് ആദിവാസി വികസന മന്ത്രാലയം രൂപീകരിച്ചതെന്ന് ഗുജറാത്തിൽ പഞ്ച്മഹൽ ജില്ലയിലെ ജംബുഗൊഡയിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി വ്യക്തമാക്കി.ബിജെപി അധികാരത്തിൽ വരുന്നതിന് മുമ്പ് ഇന്ന് കാണുന്ന തരത്തിലുള്ള ഒരു മന്ത്രിസഭ ഉണ്ടായിരുന്നില്ല. തങ്ങൾ മന്ത്രിസഭ രൂപീകരിച്ചതിന് ശേഷം ആദിവാസി വികസന പ്രവർത്തനങ്ങൾക്ക് പണം ചിലവഴിച്ചു. ബിർസ മുണ്ടയെ ആദരിക്കുന്നതിനായി നവംബർ 15 ‘ജനജാതിയ ഗൗരവ് ദിവസ്'(ആദിവാസികളുടെ അഭിമാന ദിനം) ആയി ആഘോഷിക്കാൻ തീരുമാനിച്ചത് ബിജെപി സർക്കാരാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.
സ്വാതന്ത്ര്യ സമരകാലത്ത് ഗോത്രവിഭാഗം അനുഭവിച്ച യാതനകളും അവരുടെ പോരാട്ടങ്ങളും ചരിത്ര പുസ്കത്തിൽ പോലും ഇടം നേടിയില്ല. ആസാദി കാ അമൃത് മഹോത്സവത്തിൽ ഇന്ത്യ ഈ ശൂന്യത നികത്തുകയും പതിറ്റാണ്ടുകൾക്ക് മുമ്പ് സംഭവിച്ച തെറ്റുകൾ തിരുത്തുകയും ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…