India

ഇനിയും സുദീർഘമായ, ആരോഗ്യകരമായ ജീവിതം നയിക്കാൻ സാധിക്കട്ടെ എൺപതിന്റെ നിറവിൽ അമിതാഭ് ബച്ചൻ; ഇന്ത്യൻ സിനിമാ ലോകത്തെ ഇതിഹാസ നടന് ആശംസകളുമായി പ്രധാനമന്ത്രി

ദില്ലി: ഭാഷാഭേദമന്യേ സിനിമാപ്രേമികളുടെ ഇതിഹാസതാരമായ അമിതാഭ് ബച്ചൻ ഇന്ന് എൺപതിന്റെ നിറവിൽ. ബച്ചന് സിനിമാ-രാഷ്ട്രീയ മേഖലകളിൽ നിന്നും നിരവധിപേർ പിറന്നാൾ ആശംസകൾ നേർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഹാപ്പി ബെർത്ത്‌ഡേ അമിതാഭ് ബച്ചൻ ജി എന്നായിരുന്നു ആശംസകൾ നേർന്നത്.

ഒട്ടനവധി തലമുറകളെ ആവേശഭരിതരാക്കുകയും ആരാധകരെ കാലങ്ങളോളം രസിപ്പിക്കുകയും ചെയ്ത ഭാരതത്തിലെ സുപ്രധാന ചലച്ചിത്ര താരങ്ങളിൽ ഒന്നാണ് ബച്ചൻ. ഇനിയും സുദീർഘമായ, ആരോഗ്യകരമായ ജീവിതം നയിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ!! ട്വിറ്റർ പോസ്റ്റിലൂടെ പ്രധാനമന്ത്രി വ്യക്തമക്കി.

ബോളിവുഡിന്റെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ കൂടി സൂപ്പർസ്റ്റാറായ ബച്ചന് പ്രമുഖരായ നിരവധിയാളുകളാണ് ആശംസാപ്രവാഹവുമായി എത്തുന്നത്. ഹിന്ദി സിനിമാലോകം കീഴടക്കിയ പ്രതിഭയ്‌ക്കായി ലോകമെമ്പാടുമുള്ള ആരാധകരും ആശംസകളുമായി എത്തുന്നുണ്ട്.

പ്രായത്തെ തടുത്തുനിർത്താൻ പാടുപെടുന്ന നായകർക്കിടയിൽ ഇന്നും തലയുയർത്തി നിൽക്കുകാണ് സിനിമാപ്രേമികളുടെ ബിഗ് ബി. ഇന്ന് പ്രായം എൺപതാണ് പിന്നിട്ടത്, ഈ വാർദ്ധക്യ കാലത്തും തളരാത്ത ഊർജ്ജമാണ് അമിതാഭ് ബച്ചനെന്ന അഭിനേതാവിന്റെ കൈമുതൽ. പദ്മശ്രീയും പദ്മഭൂഷണും പദ്മവിഭൂഷണും ദാദാ സാഹേബ് പുരസ്‌കാരവും കൂടാതെ നാല് ദേശീയ പുരസ്‌കാരവും നൽകി ഭാരതം ആദരിച്ച അതുല്യപ്രതിഭ തന്റെ യാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്.

admin

Recent Posts

ഭയക്കരുത് … ഓടിപ്പോകരുത്…റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പരിഹാസവുമായി നരേന്ദ്ര മോദി

കൊല്‍ക്കത്ത : റായ്ബറേലിയിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരോടും ഭയക്കരുതെന്ന് പറയുന്നവരുണ്ട്. അവർ സ്വയം ഭയക്കരുതെന്നും…

36 mins ago

ഞങ്ങടെ രാഹുല്‍ ഗാന്ധി റായ് ബറേലിയില്‍ മത്സരിക്കുന്നതില്‍ നിങ്ങള്‍ക്കെന്താ..?

രാഹുല്‍ ഗാന്ധി റായ് ബറേലിയില്‍ മത്സരിക്കുന്നതില്‍ നിങ്ങള്‍ക്കെന്താ എന്‍ഡിഎക്കാരാ എന്നോ നിങ്ങള്‍ക്കെന്താ എല്‍ഡിഎഫേ എന്നൊക്കെ മുദ്രാവാക്യം വിളിക്കാം. അതില്‍ ജനധിപത്യ…

53 mins ago

ജസ്ന തിരോധാന കേസ് ! പിതാവ് ജെയിംസ് കോടതിയിൽ തെളിവുകൾ സമർപ്പിച്ചു ; സീൽ ചെയ്ത കവർ സ്വീകരിച്ച് കോടതി

ജസ്‌ന തിരോധാനക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു. ചിത്രങ്ങള്‍ അടക്കമാണ് പിതാവ്…

1 hour ago

കൊച്ചിയിലെ കണ്ണില്ലാത്ത ക്രൂരത അമ്മയുടേതുതന്നെ! ഗർഭിണിയായത് പീഢനത്തിലൂടെ? വീട്ടുകാർ അറിയാതെ മറച്ചുവച്ചു; കേസ് മറ്റൊരു വഴിത്തിരിവിലേക്ക്

കൊച്ചി: പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മരണത്തിൽ കേസ് മറ്റൊരു വഴിത്തിരിവിലേക്ക്. കുഞ്ഞിന്റെ അമ്മ ബലാത്സംഗത്തിനിരയായതായി സംശയമുണ്ടെന്ന് പോലീസ്. ഈ…

2 hours ago

ജനങ്ങളെന്താ പൊട്ടന്മാരാണോ ?

കഷ്ടം തന്നെ ! സ്മൃതി ഇറാനിയെ പേടിച്ചോടി രാഹുല്‍ ഗാന്ധി

2 hours ago