India

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി; അമൃത ഹോസ്‌പിറ്റലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി; ഉദ്ഘാടന വേളയിൽ മോദി ജനങ്ങളെ അഭിസംബോധന ചെയ്തത് മലയാളത്തിൽ

ചണ്ഡീഗഡ്: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി എന്ന നേട്ടം കുറിച്ച ഫരീദാബാദിലെ അമൃത ആശുപത്രിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിക്കായിരുന്നു ഉദ്ഘാടനം. പിന്നാലെ, പ്രധാനമന്ത്രി മലയാളത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തു. പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുമ്ബോള്‍ അത്യാധുനിക മെഡിക്കല്‍ സൗകര്യങ്ങളുള്ള 2,600 കിടക്കകളും 81 സ്പെഷ്യാലിറ്റികളുമുള്ള ഈ ആശുപത്രി ലോകനിലവാരമുള്ള ചികിത്സയാവും പ്രദാനം ചെയ്യുക. അതോടെ വിദേശത്ത് ലഭിക്കുന്ന വിദഗ്ദ്ധ ചികിത്സ കുറഞ്ഞ നിരക്കില്‍ നാട്ടുകാര്‍ക്ക് ലഭിക്കും.

എല്ലാരോഗങ്ങള്‍ക്കും അതിനൂതനവും അത്യാധുനികവുമായ സൗകര്യങ്ങളുടെ സഹായത്തോടെ ഏറ്റവും വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കും. ആശ്രയിക്കുന്ന എല്ലാവര്‍ക്കും അതിവേഗ രോഗമുക്തി എന്ന അമ്മയുടെ സങ്കല്‍പ്പത്തിന്റെ സാക്ഷാത്ക്കാരമാണ് രാജ്യതലസ്ഥാനത്തിന് സമീപം ഉയര്‍ന്ന ഈ പടുകൂറ്റന്‍ ആതുര ശുശ്രൂഷാ കേന്ദ്രം. ഓരോ വിഭാഗത്തിനും പ്രത്യേക ശിശുരോഗ യൂണിറ്റുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ശിശുരോഗ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി കൂടിയാണിത്. 130 ഏക്കറില്‍ ഒരു കോടി ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ഫരീദാബാദ് അമൃത ഹോസ്പിറ്റല്‍. പതിനൊന്ന് ഏക്കര്‍ വീതം വിസ്തീര്‍ണമുള്ള 14 ടവറുകളായാണ് ആശുപത്രി സമുച്ചയം.

ആദ്യഘട്ടത്തില്‍ 500 കിടക്കകളുണ്ടാകും. അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ണതോതില്‍ സജ്ജമാകുന്നതോടെ 800ഓളം ഡോക്ടര്‍മാരും പതിനായിരത്തിലധികം ജീവനക്കാരുമുണ്ടാകും. ലോകോത്തര ചികിത്സാ സൗകര്യത്തിന് പുറമേ പ്രദേശവാസികള്‍ക്ക് വലിയ തൊഴില്‍സാദ്ധ്യത കൂടിയാണ് ഫരീദാബാദ് അമൃത ഹോസ്പിറ്റല്‍ തുറന്നിടുന്നത്.

534 ക്രിട്ടിക്കല്‍ കെയര്‍ കിടക്കകള്‍, 64 മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍, റോബോട്ടിക് ലബോറട്ടറി, ഒന്‍പത് കാത്ത് ലാബുകള്‍, സ്മാര്‍ട്ട് ക്ലിനിക്കല്‍ ലാബ്, 10 റേഡിയേഷന്‍ ഓങ്കോളജി ബങ്കറുകള്‍ ഇങ്ങനെ അതിവിപുലമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. 70000 സ്ക്വയര്‍ ഫീറ്റില്‍ സമ്ബൂര്‍ണമായി യന്ത്രവത്കരിച്ച സെന്‍ട്രല്‍ ലബോറട്ടറി സൗകര്യമാണുള്ളത്. ഒരു മണിക്കൂറില്‍ പതിനായിരം സാമ്ബിളുകളെടുത്ത്,​ ഒരു സാമ്ബിളില്‍ നിന്ന് 250ല്‍ പരം ടെസ്റ്റുകളും നടത്താനാവുന്ന അപൂര്‍വം ആശുപത്രികളില്‍ ഒന്നായി ഈ അമൃത ആശുപത്രി മാറും.

admin

Recent Posts

അടുത്ത സുഹൃത്തുക്കള്‍ ഇനി ശത്രുക്കളോ? ആം ആദ്മി നേതാക്കൾക്ക് താക്കീതുമായി സ്വാതി മലിവാൾ | swati maliwal

അടുത്ത സുഹൃത്തുക്കള്‍ ഇനി ശത്രുക്കളോ? ആം ആദ്മി നേതാക്കൾക്ക് താക്കീതുമായി സ്വാതി മലിവാൾ | swati maliwal

56 mins ago

‘ഞാന്‍ ആര്‍എസ്എസുകാരന്‍’! ധൈര്യവും രാജ്യസ്നേഹവും നല്‍കിയത് ആര്‍എസ്എസ് ! വിളിച്ചാല്‍ തിരിച്ചുചെല്ലും; കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി

കൊൽക്കത്ത : താ​​ൻ ആ​​ർ​​എ​​സ്എ​​സു​​കാ​​ര​​നാ​​ണെ​​ന്ന് യാ​​ത്ര​​യ​​യ​​പ്പ് പ്ര​​സം​​ഗ​​ത്തി​​ൽ വെ​​ളി​​പ്പെ​​ടു​​ത്തി കൊൽക്കത്ത ഹൈ​​ക്കോ​​ട​​തി മുന്‍ ജ​​ഡ്ജി ചി​​ത്ത​​ര​​ഞ്ജ​​ൻ ദാ​​സ്.ഇ​​ന്ന​​ലെ ഹൈ​​ക്കോ​​ട​​തി​​യി​​ൽ ന​​ട​​ന്ന…

2 hours ago

അവയവക്കടത്ത് കേസ്; രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കടത്തി ;ഇരകളെ കണ്ടെത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനം

കൊച്ചി ;അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ സബിത്ത് രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ…

3 hours ago

ഔദ്യോഗിക ബഹുമതികളോടെ യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം 11 മണിക്ക് ;അന്തിമോപചാരമര്‍പ്പിക്കാൻ നിരവധിപേര്‍

കോട്ടയം: ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാദ്ധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് തിരുവല്ല…

4 hours ago