Prime Minister Narendra Modi and Yogi Adityanath will arrive in Ayodhya today to celebrate Dipotsavam; The streets are ready for a grand welcome
ഉത്തർപ്രദേശ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗി ആദിത്യനാഥും ഇന്ന് അയോധ്യയില്‍. വൈകീട്ടോടെ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തുന്ന നരേന്ദ്രമോദി ക്ഷേത്രദർശനം നടത്തുകയും ക്ഷേത്രത്തിന്‍റെ നിർമ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്യും. തുടർന്ന് ഇന്ന് നടക്കുന്ന ‘ദീപോത്സവ’ത്തിൽ വൈകീട്ട് ആറരയോടെ യോഗി ആദിത്യനാഥിനൊപ്പം പങ്കെടുക്കും. ഇരുവരുടെയും ഗംഭീര വരവേൽപ്പിനായി തെരുവുകളെല്ലാം സജ്ജമായിട്ടുണ്ട്.അയോധ്യയിലെ റോഡുകളിൽ പ്രധാനമന്ത്രിയുടെയും ,യോഗി ആദിത്യനാഥിന്റെയും കട്ട് ഔട്ട് ഹോർഡിംഗ് ചിത്രങ്ങൾ ആണ് ഒരുക്കിയിട്ടുള്ളത്.
2017ൽ അധികാരമേറ്റ ആദ്യ വർഷത്തിൽ തന്നെ ‘ദീപോത്സവ്’ ആരംഭിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കീഴിൽ മറ്റൊരു മഹത്തായ, പ്രകാശപൂരിതമായ ദീപാവലി ആഘോഷിക്കാൻ ശ്രീരാമന്റെ രാജ്യമായ അയോധ്യ ഒരുങ്ങുകയാണ്. ‘ദീപോത്സവ’ വേളയിൽ ലക്ഷക്കണക്കിന് മൺവിളക്കുകൾ കൊണ്ട് പ്രകാശിക്കാൻ സരയൂ നദിയുടെ തീരം കാത്തിരിക്കുകയാണ്. യോഗി ആദിത്യനാഥ് സർക്കാർ ‘ദീപോത്സവ’ സംഘടനയിലൂടെ സംസ്ഥാനത്തിന്റെ ആത്മീയവും മതപരവുമായ പ്രാധാന്യം മാത്രമല്ല, ‘ധോബിയ’, ‘ഫറുവാഹി’ നൃത്ത കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
‘ഒക്ടോബർ 21 മുതൽ 23 വരെ ഉത്തർപ്രദേശിലെയും പല സംസ്ഥാനങ്ങളിലെയും കലാകാരന്മാർ ഇവിടെ വ്യത്യസ്ത കലാ കാഴ്ചകൾ പ്രദർശിപ്പിക്കും. പ്രാദേശിക കലാകാരന്മാരായ വിജയ് യാദവും മുകേഷ് കുമാറും ഫറുവാഹി നൃത്തവും അസംഗഢിലെ മുന്നലാൽ യാദവ് ‘ധോബിയ’യും അവതരിപ്പിക്കും.
അതേസമയം, രാമക്ഷേത്രത്തിന്‍റെ നിർമ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പ്രധാന ക്ഷേത്ര കെട്ടിടത്തിന്‍റെ അടിത്തറ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ക്ഷേത്ര നിർമ്മാണം 21 അടി ഉയരത്തില്‍ എത്തിയിരിക്കുകയാണിപ്പോൾ. അടുത്ത വർഷം ഡിസംബറോടുകൂടി ക്ഷേത്രത്തിന്‍റെ ഒരു ഭാഗം തീർഥാടകർക്കായി തുറന്നു നല്‍കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…