പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹ മാദ്ധ്യമത്തിൽ പങ്ക് വച്ച ചിത്രം
മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ കെ അദ്വാനിയെ രാജ്യം പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം നൽകി ആദരിച്ചതിൽ സന്തോഷം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽ കെ അദ്വാനിക്ക് പുരസ്കാരം സമ്മാനിക്കുന്നതിന് സാക്ഷിയാകാൻ പ്രധാനമന്ത്രിയും എത്തിയിരുന്നു. സമൂഹ മാദ്ധ്യമമായ എക്സിൽ കൂടെയായിരുന്നു അദ്ദേഹത്തിൻെറ പ്രതികരണം. . പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണവും നവയുഗം രൂപപ്പെടുത്തിയതിൽ അദ്ദേഹം വഹിച്ച നിർണായക പങ്കും വളരെ വലുതാണെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഭാരതത്തിന്റെ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
” ശ്രീ എൽ കെ അദ്വാനിക്ക് ഭാരതരത്ന സമ്മാനിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ സാധിച്ചതിൽ വളരെയധികം അഭിമാനം തോന്നുന്നു. ഈ ബഹുമതി നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കായി അദ്ദേഹം നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമാണ്. പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണവും നവയുഗം രൂപപ്പെടുത്തിയതിൽ അദ്ദേഹം വഹിച്ച നിർണായക പങ്കും എടുത്ത് പറയേണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഭാരതത്തിന്റെ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അദ്ദേഹത്തോടൊപ്പം വളരെ അടുത്ത് പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.”- പ്രധാനമന്ത്രി കുറിച്ചു.
രാഷ്‌ട്രപതി ദ്രൗപദി മുർമു എൽകെ അദ്വാനിയുടെ വസതിയിലെത്തിയാണ് ഭാരതരത്ന നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്‌ട്രപതി തുടങ്ങിയവരും സന്നിഹിതരായിരുന്നു. അനാരോഗ്യം കാരണം ഇന്നലെ രാഷ്‌ട്രപതി ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാൻ എൽകെ അദ്വാനിക്ക് കഴിഞ്ഞിരുന്നില്ല. ഇതിനെത്തുടർന്നാണ് രാഷ്‌ട്രപതി നേരിട്ടെത്തി അദ്ദേഹത്തിന് ഭാരതരത്‌ന സമ്മാനിച്ചത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…