India

പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 11ാം ഗഡു നാളെ; 10 കോടിയിലേറെ കർഷകരുടെ എക്കൗണ്ടിലേക്ക് 21,000 കോടി രൂപയെത്തും

ദില്ലി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി 11ാം ഗഡുവിതരണം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കും. ഹിമാചൽ പ്രദേശിലെ ഷിംലയിൽ വച്ചാണ് ചടങ്ങ് നടക്കുക. പത്ത് കോടിയിലധികം കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പദ്ധതി പ്രകാരം 2,000 രൂപയുടെ മൂന്ന് തുല്യ ഗഡുക്കളായി 6000 രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും.

ചടങ്ങിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ വീഡിയോ കോൺഫറൻസിംഗിലൂടെ പങ്കുചേരും. അർഹതയുള്ള കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6,000 രൂപയുടെ സാമ്പത്തിക ആനുകൂല്യമാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി എന്ന പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ നൽകി വരുന്നത്.

കൂടാതെ ഒമ്പത് കേന്ദ്ര മന്ത്രാലയങ്ങൾ നടപ്പിലാക്കിയിരിക്കുന്ന 16 കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുമായി, പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിക്കും.ദേശീയ പരിപാടിയായ ഗരീബ് കല്യാൺ സമ്മേളനത്തിന്റെ ഭാഗമായാണ് ഇത് നടത്തുന്നത്.

B4 Admin

Recent Posts

അയ്യപ്പഭക്തർക്ക് ആശ്വാസമായി പുതിയ തീരുമാനം: ശബരിമല സന്നിധാനത്ത് ഇനി 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം, സുതാര്യത ഉറപ്പാക്കി ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…

1 hour ago

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ആര്‍. ശ്രീലേഖയുടെ രാജി. യു.ഡി.എഫ് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. എല്‍.ഡി.എഫ് – യു.ഡി.എഫ് സഖ്യത്തെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…

6 hours ago

രക്ഷപ്പെടാന്‍ ശ്രമിക്കവേ ശുചിമുറിയുടെ വാതില്‍ തല്ലിപ്പൊളിച്ച് പുറത്തേക്ക് വലിച്ചിഴച്ചു. സ്ത്രീ ഉള്‍പ്പെടെയുള്ള പ്രതികള്‍ ചേര്‍ന്ന് വസ്ത്രങ്ങള്‍ വലിച്ചുകീറി ഉപദ്രവിച്ചു. കളമശ്ശേരി സ്പായില്‍ യുവതി നേരിട്ടത് അതിക്രൂരപീഡനമെന്ന് ഭര്‍ത്താവ്

കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…

7 hours ago

ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. അതൃപ്തി മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു

തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…

8 hours ago

കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ

ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…

9 hours ago

സമുദ്രമധ്യത്തില്‍ ഞെട്ടിക്കുന്ന ഭീകരാക്രമണം. ധാന്യക്കപ്പലിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ക്യാപ്റ്റനടക്കം രണ്ടുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കായി തിരച്ചില്‍ ശക്തം

ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…

21 hours ago