India

നൂറ്റാണ്ടുകളുടെ വേദനയ്ക്ക് വിരാമം!!തലമുറകളായി നീണ്ടുനിന്ന പോരാട്ടത്തിന് പൂര്‍ണത നൽകി ശ്രീരാമ ജന്മഭൂമിയിൽ കാവി പതാക ഉയർന്നു; അയോദ്ധ്യയിൽ ധ്വജാരോഹണ ചടങ്ങ് നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ ധ്വജാരോഹണ ചടങ്ങ് നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറ്റാണ്ടുകളുടെ വേദനയ്ക്ക് വിരാമമായെന്നും മുറിവുകള്‍ ഉണങ്ങുകയാണെന്നും ചടങ്ങ് നിര്‍വഹിച്ചതിന് ശേഷം നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. ക്ഷേത്രസമുച്ചയത്തിൽ നടന്ന ‘ധ്വജാരോഹൺ’ ചടങ്ങിൽ ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പങ്കെടുത്തു.

സൂര്യരശ്മി, ഓം ചിഹ്നം, കോവിദാര വൃക്ഷം എന്നിവ ആലേഖനം ചെയ്ത, 10 അടി ഉയരവും 20 അടി നീളവുമുള്ള വലത് കോണിലുള്ള ത്രികോണാകൃതിയിലുള്ള കാവി പതാകയാണ് പ്രധാനമന്ത്രി ഉയർത്തിയത്. ഭഗവാൻ രാമൻ്റെ വീര്യത്തെയാണ് ഈ പതാകയിലെ സൂര്യ ചിഹ്നം സൂചിപ്പിക്കുന്നത്.

ഭാരതം ചരിത്രപരമായ ആത്മീയ നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണെന്നാണ് ധ്വജാരോഹണ ചടങ്ങ് നിര്‍വഹിച്ചു കൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. ഓരോ ഭക്തന്റെ ഉള്ളിലും സമാനതകളില്ലാത്ത സംതൃപ്തിയും അതിരുകളില്ലാത്ത കൃതജ്ഞതയുമുണ്ട്.

നൂറ്റാണ്ടുകളുടെ മുറിവുകള്‍ ഇന്ന് ഉണങ്ങുകയാണ്. നൂറ്റാണ്ടുകളുടെ വേദനയ്ക്ക് ഇന്ന് വിരാമമാവുകയാണ്. ഈ ദിവസം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു പ്രതിജ്ഞയുടെ പൂര്‍ത്തീകരണത്തെയും തലമുറകളായി നീണ്ടുനിന്ന ഒരു പോരാട്ടത്തിന്റെ പൂര്‍ണതയെയും അടയാളപ്പെടുത്തുന്നതാണ്. നൂറ്റാണ്ടുകളുടെ ദൃഢനിശ്ചയം ഇന്ന് പൂര്‍ത്തീകരിക്കപ്പെടുന്നു. 500 വര്‍ഷം ജ്വലിച്ചുനിന്ന ആ യജ്ഞത്തിന്റെ പരിസമാപ്തിയാണ് ഇന്ന്. ആ യജ്ഞം ഒരു നിമിഷം പോലും വിശ്വാസത്തില്‍ നിന്ന് പതറുകയോ വ്യതിചലിക്കുകയോ ചെയ്തില്ല.

ഇന്ന്, അയോധ്യ നഗരം ഭാരതം സാംസ്‌കാരിക ബോധത്തിന്റെ മറ്റൊരു ഉന്നതിക്ക് സാക്ഷ്യം വഹിക്കുകയാണ്. ഇന്ന്, ഭാരതം മുഴുവനും, ലോകം മുഴുവനും രാമമയമാണ്. ഓരോ രാമഭക്തന്റെയും ഹൃദയത്തില്‍ അതുല്യമായ സംതൃപ്തിയും, അതിരുകളില്ലാത്ത കൃതജ്ഞതയും, അളവറ്റതും അലൗകികവുമായ ആനന്ദവുമാണുള്ളത്. ക്ഷേത്രത്തിന് മുകളില്‍ ഉയര്‍ത്തിയ ധര്‍മ്മധ്വജം ഒരു കേവലമായ ചടങ്ങിലെ ചിഹ്നത്തേക്കാള്‍ ഉപരിയായി, ഭാരതത്തിന്റെ സാംസ്‌കാരിക ഉണര്‍വിന്റെ പ്രഖ്യാപനം കൂടിയാണ്.

ഈ ധര്‍മ്മപതാക കേവലം ഒരു പതാകയല്ല. ഇത് ഭാരതീയ നാഗരികതയുടെ നവോത്ഥാനത്തിന്റെ പ്രതീകമാണ്. ഇതിന്റെ കുങ്കുമ നിറവും, അതില്‍ ചിത്രീകരിച്ചിരിക്കുന്ന സൂര്യവംശത്തിന്റെ പ്രശസ്തിയും, ആലേഖനം ചെയ്ത ഓം എന്ന വാക്കും, കൊത്തിയെടുത്ത മന്ദാരവൃക്ഷവും രാമരാജ്യത്തിന്റെ മഹത്വത്തെ പ്രതീകപ്പെടുത്തുന്നു. ജീവന്‍ പോയാലും വാക്ക് മാറരുത്, അതായത് പറഞ്ഞത് എന്തായാലും ചെയ്തിരിക്കണം എന്ന പ്രചോദനം ഈ ധര്‍മ്മധ്വജം നല്‍കും. ‘കര്‍മ്മപ്രധാന്‍ വിശ്വ രചി രാഖാ’ എന്ന സന്ദേശം ഈ ധര്‍മ്മധ്വജം നല്‍കും, അതായത് ലോകത്തില്‍ കര്‍മ്മത്തിനും കര്‍ത്തവ്യത്തിനുമാണ് പ്രാധാന്യം. നാം ശ്രീരാമനില്‍ നിന്ന് പഠിക്കണം. അദ്ദേഹത്തിന്റെ വ്യക്തിത്വം നാം മനസ്സിലാക്കണം. അദ്ദേഹത്തിന്റെ പെരുമാറ്റം നാം ഉള്‍ക്കൊള്ളണം.

2047ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 100ാം വര്‍ഷം ആഘോഷിക്കുമ്പോള്‍, നാം ഒരു വികസിത ഭാരതം കെട്ടിപ്പടുക്കണം. അടുത്ത ആയിരം വര്‍ഷത്തേക്ക് ഭാരതത്തിന്റെ അടിത്തറ നാം ശക്തിപ്പെടുത്തണം, അദ്ദേഹം പറഞ്ഞു. വര്‍ത്തമാനത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നവര്‍ ഭാവി തലമുറയോട് അനീതിയാണ് ചെയ്യുന്നത്. നമ്മള്‍ ഇല്ലാതിരുന്നപ്പോഴും ഈ രാജ്യം നിലനിന്നിരുന്നു, നമ്മള്‍ പോയാലും അത് നിലനില്‍ക്കും ഭാരതം ഒരു ചൈതന്യമുള്ള സമൂഹമാണ്. വരും ദശകങ്ങളെയും നൂറ്റാണ്ടുകളെയും മനസ്സില്‍ കണ്ട് അത് പ്രവര്‍ത്തിക്കും.”- പ്രധാനമന്ത്രി പറഞ്ഞു

ഈ പതാക ഉയർത്തൽ നവയുഗത്തിൻ്റെ ആരംഭമാണെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചത്.

“ശ്രീരാമൻ്റെ ഈ മഹത്തായ ക്ഷേത്രം 140 കോടി ഭാരതീയരുടെയും വിശ്വാസത്തിൻ്റെയും ആദരവിൻ്റെയും ആത്മാഭിമാനത്തിൻ്റെയും പ്രതീകമാണ്. ഈ പ്രസ്ഥാനത്തിനും പോരാട്ടത്തിനും വേണ്ടി ജീവൻ സമർപ്പിച്ച വന്ദ്യരായ സന്യാസിമാരുടെയും ധീരന്മാരുടെയും ശ്രീരാമ ഭക്തരുടെയും അനന്തമായ പോരാട്ടങ്ങൾക്കായി സമർപ്പിക്കപ്പെട്ട പുണ്യദിനമാണ് ഇന്ന്. വിവാഹ പഞ്ചമിയുടെ ഈ ദൈവിക യാദൃശ്ചികത ഈ ഉത്സവത്തെ കൂടുതൽ പവിത്രമാക്കുന്നു,” യോഗി ആദിത്യനാഥ് പറഞ്ഞു. ധർമ്മത്തിൻ്റെ പ്രകാശം അമരമാണെന്നും രാമരാജ്യത്തിൻ്റെ മൂല്യങ്ങൾ കാലാതീതമാണെന്നുമുള്ള സത്യത്തിൻ്റെ പ്രഖ്യാപനമാണ് പതാക ഉയർത്തലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ശ്രീരാമ മന്ദിരത്തിൽ ഉയർത്തിയ കാവി പതാക ധർമ്മം, അന്തസ്സ്, സത്യം, നീതി, രാഷ്ട്ര ധർമ്മം എന്നിവയുടെ പ്രതീകം കൂടിയാണ്. വികസിത ഭാരതമെന്ന കാഴ്ചപ്പാടിൻ്റെ പ്രതീകമാണിത്. വികസനവും പൈതൃകവും തമ്മിലുള്ള മികച്ച സമന്വയത്തിന് സാക്ഷ്യം വഹിക്കുന്ന ഒരു നവ ഭാരതത്തെയാണ് നമ്മൾ കാണുന്നത്, ഇത് രാജ്യത്തിന് പുതിയ ഉയരങ്ങൾ നൽകുന്നു,” അദ്ദേഹം പറഞ്ഞു.

രാമദർബാർ ഗർഭഗൃഹത്തിലും രാം ലല്ല ഗർഭഗൃഹത്തിലും പ്രധാനമന്ത്രി മോദി പ്രാർത്ഥനകൾ അർപ്പിച്ചു. കൂടാതെ, സപ്തമന്ദിർ, ശേഷാവതാര മന്ദിർ, മാതാ അന്നപൂർണ ക്ഷേത്രം എന്നിവിടങ്ങളിലും അദ്ദേഹം ദർശനം നടത്തി. ക്ഷേത്രത്തിൻ്റെ പുറം ഭിത്തികളിൽ വാൽമീകി രാമായണത്തിലെ 87 കൊത്തുപണികളും ചുറ്റുമതിലുകളിൽ ഇന്ത്യൻ സംസ്കാരത്തിൽ നിന്നുള്ള 79 വെങ്കല ശിൽപ്പങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ, പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് രാമക്ഷേത്രത്തിൻ്റെ മുകളിൽ പതാക ഉയർത്തുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് ഭക്തരാണ് അയോദ്ധ്യ നഗരത്തിലേക്ക് ഒഴുകിയെത്തിയത്. പ്രഭാതം മുതൽ ‘ജയ് ശ്രീറാം’ വിളികൾ നഗരത്തിൽ മുഴങ്ങി.

വിപുലമായ സുരക്ഷാ വലയത്തിലായിരുന്നു നഗരം. എടിഎസ് കമാൻഡോകൾ, എൻഎസ്ജി സ്നിപ്പറുകൾ, സൈബർ വിദഗ്ധർ, പ്രത്യേക സാങ്കേതിക ടീമുകൾ എന്നിവരുൾപ്പെടെ 6,970 പേരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്. ബോംബ് സ്ക്വാഡുകൾ, ഡോഗ് സ്ക്വാഡുകൾ, വിവിഐപി സംരക്ഷണ യൂണിറ്റുകൾ, ഫയർമാൻമാർ, റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ എന്നിവരും പ്രധാന കേന്ദ്രങ്ങളിൽ നിലയുറപ്പിച്ചിരുന്നു.

Anandhu Ajitha

Recent Posts

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

45 minutes ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

1 hour ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

2 hours ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

2 hours ago

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു!! പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…

2 hours ago

മൊഴിയിൽ തിരുത്തി കള്ള ഒപ്പും ഇട്ട് പോലീസ്?? കുഞ്ഞിനെയും ഭർത്താവും അപകടത്തിൽ

മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ, കുഞ്ഞിനും ഭർത്താവിനും അടക്കം ഉണ്ടായ അപകടവും വലിയ…

3 hours ago