India

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രസീലിൽ ഊഷ്മള വരവേൽപ്പ്;ശ്രദ്ധ നേടി ‘ബറ്റാല മുണ്ടോ’യുടെ സംഗീത പ്രകടനം

ബ്രസീലിയ: ബ്രിക്സ് ഉച്ചകോടിക്ക് ശേഷം ഔദ്യോഗിക സന്ദർശനത്തിനായി ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി .ഇവിടെ ഇദ്ദേഹത്തിന് ഊഷ്മളമായ വരവേൽപ്പാണ് നൽകിയത് . ബ്രസീലിയ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ ഒരുക്കിയിരുന്നത് ‘ബറ്റാല മുണ്ടോ’ എന്ന ലോകപ്രശസ്ത ബാൻഡിന്റെ സംഗീത വിരുന്നായിരുന്നു. ഈ സവിശേഷമായ സാംസ്കാരിക സ്വീകരണത്തെ പ്രധാനമന്ത്രി മോദി സാമൂഹിക മാധ്യമമായ എക്സിലൂടെ പ്രശംസിച്ചു “ബ്രസീലിയ വിമാനത്താവളത്തിൽ, ‘ബറ്റാല മുണ്ടോ’ ബാൻഡ് അതിശയകരമായ ചില രചനകൾ അവതരിപ്പിച്ചു. ആഫ്രോ-ബ്രസീലിയൻ താളവാദ്യങ്ങൾ, പ്രത്യേകിച്ച് സാൽവഡോർ ഡാ ബഹിയയിൽ നിന്നുള്ള സാംബ-റെഗ്ഗെ, ലോകമെമ്പാടും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ആഗോള ശ്രമമാണ് അവരുടേത്.” എന്നാണ് നരേന്ദ്രമോദി കുറിച്ചത് .

അതേസമയം റിയോ ഡി ജനീറോയിൽ നടന്ന 17-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി മോദി ബ്രസീലിയയിൽ എത്തിയത്. ഉച്ചകോടിയിൽ ആഗോള ആരോഗ്യം, കാലാവസ്ഥാ നീതി, സുസ്ഥിര വികസനം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയുടെ ശക്തമായ നിലപാടുകൾ അദ്ദേഹം വ്യക്തമാക്കി. വികസ്വര രാജ്യങ്ങൾ അടങ്ങുന്ന ഗ്ലോബൽ സൗത്ത് നേരിടുന്ന ഇരട്ടത്താപ്പുകൾക്കെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചത് ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു.
ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ചകൾ നടത്തും. പ്രതിരോധം, വ്യാപാരം, ഊർജ്ജം, ബഹിരാകാശം, സാങ്കേതികവിദ്യ, ആരോഗ്യം, കൃഷി തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് ചർച്ചയുടെ പ്രധാന അജണ്ടയാണ്. 2006-ൽ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർന്ന ഇന്ത്യ-ബ്രസീൽ ബന്ധം കൂടുതൽ ദൃഢമാക്കുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
റിയോ ഡി ജനീറോയിൽ എത്തിയപ്പോൾ ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് ആവേശകരമായ വരവേൽപ്പ് നൽകിയിരുന്നു. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പ്രമേയത്തിൽ അവതരിപ്പിച്ച നൃത്തവും മറ്റ് കലാപരിപാടികളും സന്ദർശനത്തിന്റെ ആദ്യഘട്ടത്തിന് വർണ്ണപ്പൊലിമയേകി. പ്രധാനമന്ത്രിയുടെ നാലാമത്തെ ബ്രസീൽ സന്ദർശനമാണിത്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ ബന്ധത്തിൽ ഇത് ഒരു പുതിയ അധ്യായം കുറിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Sandra Mariya

Recent Posts

ജമ്മു കശ്മീരിലെ ഉധംപുരിൽ ഏറ്റുമുട്ടൽ !സോൻ ഗ്രാമം വളഞ്ഞ് സുരക്ഷാസേന; കൂടുതൽ സൈനികർ പ്രദേശത്തേക്ക്

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…

1 hour ago

ഉണ്ടായത് പാക് കേന്ദ്രീകൃത ഗൂഢാലോചന! പാക് ഭീകരൻ സാജിദ് ജാട്ട് മുഖ്യ സൂത്രധാരൻ!പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…

1 hour ago

ത്രിരാഷ്ട്ര സന്ദർശനത്തിന് തുടക്കം ! ജോർദാനിലെത്തിയ നരേന്ദ്രമോദിയ്ക്ക് ഉജ്ജ്വല സ്വീകരണം ; പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ത്യ – ജോർദാൻ നയതന്ത്ര ബന്ധത്തിൻ്റെ 75-ാം വാർഷികത്തിൽ

അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…

5 hours ago

തലമുറ മാറ്റത്തിനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ! ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ

ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…

6 hours ago

പഹൽഗാം ഭീകരാക്രമണം ! കുറ്റപത്രം സമർപ്പിച്ച് എൻഐഎ ! അന്വേഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തി ശുഭം ദ്വിവേദിയുടെ കുടുംബം

ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

7 hours ago

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…

7 hours ago