India

വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന് വികസനച്ചിറകുകൾ! 50 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാവുന്ന അത്യാധുനിക ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാഷ്ട്രത്തിന് സമർപ്പിക്കും

പോർട്ട് ബ്ലെയറിലെ വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ സംയോജിത ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഉദ്ഘാടന ചടങ്ങുകൾ നിർവഹിക്കുക.

പ്രതിവർഷം 50 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ് പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ കെട്ടിടം. ഏകദേശം 710 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനം, കേന്ദ്രഭരണ പ്രദേശമായ ദ്വീപിന്റെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും. ഏകദേശം 40,800 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പുതിയ ടെർമിനൽ കെട്ടിടത്തിന് പ്രതിവർഷം 50 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയും. രണ്ട് ബോയിംഗ്-767-400, രണ്ട് എയർബസ്-321 ഇനം വിമാനങ്ങൾക്ക് അനുയോജ്യമായ ഒരു ഏപ്രോൺ, പോർട്ട് ബ്ലെയർ എയർപോർട്ടിൽ 80 കോടി രൂപ ചെലവിൽ നിർമ്മിച്ചിട്ടുണ്ട്. ഒരേസമയം 10വിമാനങ്ങൾ പാർക്ക് ചെയ്യാനാകും.

പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള , വിമാനത്താവള ടെർമിനലിന്റെ വാസ്തുവിദ്യാ രൂപകൽപ്പന കടലിനെയും ദ്വീപുകളെയും ചിത്രീകരിക്കുന്ന ചിപ്പിയുടെ ആകൃതിയിലുള്ള ഘടനയോട് സാമ്യമുള്ളതാണ്. പുതിയ വിമാനത്താവള ടെർമിനൽ കെട്ടിടത്തിൽ ചൂട് കുറയ്‌ക്കുന്നതിനുള്ള ഇരട്ട ഇൻസുലേറ്റഡ് റൂഫിംഗ് സംവിധാനം, കെട്ടിടത്തിനുള്ളിലെ കൃത്രിമ വെളിച്ച ഉപയോഗം കുറയ്‌ക്കുന്നതിന് പകൽസമയത്ത് സൂര്യപ്രകാശം നൽകുന്നതിനുള്ള സ്‌കൈലൈറ്റുകൾ, എൽഇഡി ലൈറ്റിംഗ്, കുറഞ്ഞ ചൂട് അനുഭവപ്പെടുന്ന ഗ്ലേസിംഗ് തുടങ്ങി നിരവധി സുസ്ഥിര സവിശേഷതകൾ ഉണ്ട്.

Anusha PV

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

9 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

10 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

11 hours ago