Prime Minister with Yogi to inspect road in Varanasi at night! The picture went viral!!
ലക്‌നൗ: തൻ്റെ പാർലമെൻ്റ് മണ്ഡലമായ വാരണാസിയിൽ രാത്രി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ച രാത്രിയിലാണ് ഗുജറാത്തിൽ നിന്ന് നേരിട്ട് അദ്ദേഹം തൻ്റെ പാർലമെൻ്റ് മണ്ഡലമായ വാരണാസിയിലെത്തിയത്. രാത്രി 11 മണിക്ക് യുപിയിലെ തെരുവിലൂടെ പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നടന്നു. ഒപ്പം പ്രധാനമന്ത്രി നാലുവരി പാത പരിശോധിക്കുകയും ചെയ്തു. കുറച്ച് നേരം റോഡിൽ പരിശോധിച്ച ശേഷം പ്രധാനമന്ത്രി ബിഎൽഡബ്ല്യൂ ഗസ്റ്റ് ഹൗസിലേക്ക് പോയി. പ്രധാനമന്ത്രി പരിശോധിച്ച നാലുവരി പാത അടുത്തിടെയാണ് ഉദ്ഘാടനം ചെയതത്.
കഴിഞ്ഞ ദിവസം രാത്രി ലാൽ ബഹദൂർ ശാസ്ത്രി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി, ബിജെപി യുപി അദ്ധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി എന്നിവർ ചേർന്ന് സ്വീകരിച്ചു. ഇന്ന് മണ്ഡലത്തിൽ 13,202 കോടിയിലധികം വരുന്ന വികസന പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിക്കും.
11,972 കോടി രൂപയുടെ 24 പദ്ധതികളുടെ ഉദ്ഘാടനവും 2,195 കോടിയുടെ 12 പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും. കൂടാതെ, ബിഎച്ച്യുവിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇവിടെ കാശി സൻസദ് ഗ്യാൻ പ്രതിയോഗിത, കാശി സൻസദ് ഫോട്ടോഗ്രാഫി പ്രതിയോഗിത, കാശി സൻസദ് സംസ്‌കൃത പ്രതിയോഗിത എന്നിവയിലെ വിജയികൾക്ക് അവാർഡുകൾ സമ്മാനിക്കും. വാരണാസിയിലെ സംസ്‌കൃത വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ, യൂണിഫോം സെറ്റുകൾ, സംഗീതോപകരണങ്ങൾ, മെറിറ്റ് സ്‌കോളർഷിപ്പുകൾ എന്നിവയും അദ്ദേഹം വിതരണം ചെയ്യും.
നിരവധി റോഡ് പദ്ധതികളുടെ ഉദ്ഘാടന പ്രവർത്തനങ്ങൾക്ക് അദ്ദേഹം ആരംഭം കുറിക്കും. വാരണാസി-ജോൺപൂർ റെയിൽ സെക്ഷനിൽ റെയിൽവേ മേൽപ്പാലത്തിന്റെ (ROB) നിർമ്മാണത്തിനും വാരണാസി-റാഞ്ചി-കൊൽക്കത്ത എക്സ്പ്രസ് വേ പാക്കേജ്-1 ന്റെ നിർമാണത്തിനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മേഖലയിലെ വ്യാവസായിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി സേവാപുരിയിൽ എച്ച്പിസിഎല്ലിന്റെ എൽപിജി ബോട്ടിലിംഗ് പ്ലാന്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…