Kerala

കാർ യാത്രക്കാർക്ക് നേരെ ബസ് ജീവനക്കാരുടെ ആക്രമണം; ബസ് കാറിൽ തട്ടിയത് ചോദ്യം ചെയ്തതിന് യാത്രക്കാരനെ നടുറോഡിൽ ആക്രമിച്ച ബസ് ജീവനക്കാർ അറസ്റ്റിൽ

തൃശ്ശൂർ: കാർ യാത്രക്കാർക്ക് നേരെ ബസ് ജീവനക്കാരുടെ ക്രൂരത . ബസ്സിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തൃശ്ശൂർ പൂത്തോളിലാണ് സംഭവം. ബസ് കാറിൽ തട്ടിയത് ചോദ്യം ചെയ്തതാണ് ബസ് ജീവനക്കാരെ പ്രകോപിപ്പിച്ചത്.

കാർ യാത്രികൻ ചേറ്റുവ സ്വദേശി സുധീഷിന് നേരയാണ് ആക്രമണമുണ്ടായത്. ഒരു തവണ കാറിൽ ബസ് ഇടിച്ചതിന് ശേഷം ബസ് പിറകോട്ട് എടുത്ത് വീണ്ടും ഇടിപ്പിച്ചതായും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഗുരുവായൂർ – കാഞ്ഞാണി തൃശ്ശൂർ റൂട്ടിലോടുന്ന വിഷ്ണുമായ ബസിലെ ജീവനക്കാർ അറസ്റ്റിലായി. തൊയക്കാവ് സ്വദേശി മണികണ്ഠൻ, ഊരകം സ്വദേശി വിഷ്ണു, മണലൂർ സ്വദേശി പ്രണവ് എന്നിവരാണ് പോലീസ് പിടിയിലായത്.

admin

Recent Posts

ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസം ബാറുകളും മദ്യശാലകളും തുറക്കില്ല! തെരഞ്ഞെടുപ്പും വോട്ടെണ്ണലും കണക്കിലെടുത്ത് മദ്യവില്‍പ്പന നിരോധിച്ച് കര്‍ണാടക

ബെംഗളൂരു: തെരഞ്ഞെടുപ്പും വോട്ടെണ്ണലും കണക്കിലെടുത്ത് ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് മദ്യവില്‍പ്പന നിരോധിച്ച് കർണാടക. നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ…

9 mins ago

പുതുചരിത്രം കുറിക്കാൻ മോദി ഇന്ന് യാത്രതിരിക്കും, കന്യാകുമാരിയിലെ ധ്യാനം ഇന്നവസാനിക്കും, വിവേകാനന്ദ കേന്ദ്രത്തിൽ നിന്നും പ്രധാനമന്ത്രി പുറപ്പെടുക വാരാണസിയിലേക്ക്!

കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കന്യാകുമാരിയിലെ ധ്യാനം ഇന്ന് അവസാനിക്കും. വൈകീട്ട് മൂന്നരയ്ക്ക് ധ്യാനം അവസാനിപ്പിക്കുന്ന മോദി കന്യാകുമാരിയിൽ നിന്ന് ഹെലികോപ്റ്റർ…

23 mins ago

പദ്ധതിയില്ല, പക്ഷേ പരസ്യമുണ്ട്! കേരളം മുടിപ്പിച്ച് അമ്മായിയച്ചനും മരുമകനും |MUHAMMED RIYAS|

പദ്ധതിയില്ല, പക്ഷേ പരസ്യമുണ്ട്! കേരളം മുടിപ്പിച്ച് അമ്മായിയച്ചനും മരുമകനും |MUHAMMED RIYAS|

40 mins ago

സംസ്ഥാനത്ത് ഇന്നും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത! അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടുക്കി മലയോരമേഖലകളിൽ അതീവ ജാഗ്രത മുന്നറിയിപ്പ്; മലങ്കര ഡാം ഷട്ടറുകൾ ഉയർത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്,…

49 mins ago

മരിച്ചിട്ടും മരിക്കാത്ത ഭാരതത്തിന്റെ വീരപുത്രൻ ! മരണത്തെയും തോൽപ്പിച്ച ജസ്വന്ത് സിംഗ് റാവത്ത്

മരിച്ചിട്ടും മരിക്കാത്ത ഭാരതത്തിന്റെ വീരപുത്രൻ ! മരണത്തെയും തോൽപ്പിച്ച ജസ്വന്ത് സിംഗ് റാവത്ത്

1 hour ago

ഭാരതം ആര് ഭരിക്കും? അവസാനഘട്ട ലോ​ക്സ​ഭാ തെരഞ്ഞെടുപ്പ് ഇന്ന്; പ്രധാനമന്ത്രിയുടെ വാരണാസിയടക്കം 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് തുടങ്ങി; വൈകിട്ടറിയാം എക്സിറ്റ് പോൾ ഫലം!

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസിയടക്കം 904 സ്ഥാനാർഥികൾ 7 സംസ്ഥാനങ്ങളിലെയും…

1 hour ago