പ്രതീകാത്മക ചിത്രം
തൃശൂർ തൃപ്രയാറിൽ സ്വകാര്യ ബസിന് പുറകിൽ മറ്റൊരു സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥിനികൾ ഉൾപ്പെടെ നാല് യാത്രക്കാർക്ക് പരിക്കേറ്റു.ഇന്നുച്ചയോടെ തൃപ്രയാർ പാലത്തിൽ വെച്ചായിരുന്നു അപകടം. തൃപ്രയാർ-അമ്മാടം-തൃശൂർ റൂട്ടിലോടുന്ന മേരിമാത ബസിന് പുറകിൽ തൃപ്രയാർ-ചേർപ്പ്-തൃശൂർ റൂട്ടിൽ ഓടുന്ന ശിൽപ്പി ബസ് ഇടിക്കുകയായിരുന്നു.
ഒല്ലൂർ തൈക്കാട്ടുശ്ശേരി സ്വദേശിനി പുല്ലാനി വീട്ടിൽ കവിത,പുത്തൻപീടിക വള്ളൂർ സ്വദേശി പള്ളത്ത് വീട്ടിൽ കുട്ടൻ,സ്‌കൂൾ വിദ്യാർത്ഥിനികളായ പഴുവിൽ സ്വദേശിനി മായംവീട്ടിൽ ഷഹന,പെരിങ്ങോട്ടുകര സ്വദേശിനി വെള്ളാംപറമ്പിൽ വീട്ടിൽ ദിയ എന്നിവർക്കാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ കവിതയെ തൃപ്രയാർ ആക്ട്‌സ് പ്രവർത്തകർ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിനികൾ അടക്കമുള്ള മറ്റ് മൂന്നുപേരെ പഴുവിൽ മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു..
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…