Private train service in Kerala too! First trip on June 4; More info here!!
തിരുവനന്തപുരം: വിനോദസഞ്ചാരികള്‍ക്കായി സ്വകാര്യ ട്രെയിന്‍ പാക്കേജ് അവതരിപ്പിച്ച് കൊച്ചി ആസ്ഥാനമായ പ്രിന്‍സി ട്രാവല്‍ പ്രിന്‍സി ട്രാവല്‍സ്. കേരളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന ആദ്യത്തെ സ്വകാര്യ ട്രെയിന്‍ ടൂര്‍ പാക്കേജാണ് ഇത്. ജൂണ്‍ നാലിനാണ് ആദ്യ സര്‍വീസ്.
ഗോവ, മുംബൈ, അയോദ്ധ്യ എന്നിവിടങ്ങളിലേക്ക് സ്വകാര്യ ട്രെയിന്‍ ടൂര്‍ പാക്കേജ് നടത്താനാണ് പദ്ധതി. തുടക്കം എന്ന നിലയില്‍ അടുത്ത മാസം ആദ്യം തിരുവനന്തപുരത്ത് നിന്ന് ഗോവയിലേക്ക് സര്‍വീസ് നടത്തും. ഒരേസമയം 600 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ട്രെയിനില്‍ ടു ടയര്‍ എസി, ത്രീ ടയര്‍ എസി, സ്ലീപ്പര്‍ ക്ലാസ് എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. ഫോര്‍സ്റ്റാര്‍ ഹോട്ടലുകളിലെ താമസം ഉള്‍പ്പെടെ നാലുദിവസത്തെ ഗോവന്‍ യാത്രയ്ക്ക് 16,400 രൂപയാണ് ടു ടയര്‍ എസി നിരക്ക്. ത്രീ ടയര്‍ എസിയില്‍ യാത്ര ചെയ്യാന്‍ 15,150 രൂപ നല്‍കണം. സ്ലീപ്പറില്‍ 13,999 രൂപയാണ് നിരക്ക്. താമസം, ഭക്ഷണം, പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ സന്ദര്‍ശനം എന്നിവ ഉള്‍പ്പെടെയാണ് ടൂര്‍ പാക്കേജ്.ട്രാവല്‍ ഇന്‍ഷുറന്‍സ് ആണ് മറ്റൊരു പ്രത്യേകത. ട്രെയിനില്‍ നിന്ന് ഇറങ്ങി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ബസില്‍ യാത്ര ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും.
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റെടുക്കേണ്ടതില്ല. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുണ്ട്. മെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ 60 ജീവനക്കാരും യാത്രക്കാര്‍ക്ക് വേണ്ടിയുള്ള പാക്കേജിന്റെ ഭാഗമായി ട്രെയിനിലുണ്ടാകും. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്ന് കയറാന്‍ കഴിയും. എന്നാല്‍ ടൂര്‍ പാക്കേജിന്റെ ഭാഗമായി ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകുകയുള്ളൂ. സിസിടിവി, ജിപിഎസ് ട്രാക്കിംഗ്, വൈ-ഫൈ, ഭക്ഷണം, വൃത്തിയുള്ള ടോയ്‌ലറ്റുകള്‍ എന്നിവ ട്രെയിനിന്റെ പ്രത്യേകതകളാണ്.
*അയോദ്ധ്യ പാക്കേജ്
പുണ്യനഗരികളായ അയോദ്ധ്യ, വാരണാസി, പ്രയാഗ് രാജ് എന്നിവിടങ്ങളാണ് അയോധ്യ പാക്കേജില്‍ ഉള്‍പ്പെടുന്നത്. രാംലല്ല ദര്‍ശന്‍ കൂടാതെ ഹനുമാന്‍ ഗാര്‍ഹി, കാശി വിശ്വനാഥക്ഷേത്രം, വിശാലാക്ഷി ക്ഷേത്രം, അന്നപൂര്‍ണ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം, ത്രിവേണി സംഗമം സ്‌നാനം, സരയുവിലെയും ഗംഗയിലെയും ആരതി എന്നിവയുമുണ്ട്. നിരക്ക്: ടു ടയര്‍ എ.സി: 37,150 രൂപ. ത്രീ ടയര്‍: 33,850, നോണ്‍ എസി സ്ലീപ്പര്‍: 30,550.
*മുംബൈ പാക്കേജ്
നാലു ദിവസമാണ് മുംബൈ യാത്ര. പ്രത്യേക മുംബൈ സിറ്റി ടൂറിനൊപ്പം ബോളിവുഡ് താരങ്ങളുടെ വസതികള്‍ കാണാനും ബോളിവുഡ് ബാഷിനും അവസരമുണ്ടാകും. നിരക്ക്: ടു ടയര്‍ എ.സി: 18,825 രൂപ. 3 ടയര്‍: 16,920, നോണ്‍ എസി സ്ലീപ്പര്‍: 15050.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…