Appointment as Associate Professor, Kannur University; Will Priya Varghese get tangled? The verdict is today
ദില്ലി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനെ കണ്ണൂർ സർവ്വകലാശാലയിൽ നിയമിച്ചത് രാഷ്ട്രീയപിൻബലം ഉപയോഗിച്ചെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അദ്ധ്യാപന നിയമനം ഇല്ലാത്തയാൾക്ക് സർവ്വകലാശാലയിൽ നിയമനം ലഭിച്ചത് രാഷ്‌ട്രീയ നാടകമാണെന്നും തന്റെ കീഴുദ്യോഗസ്ഥനായ വിസി തന്റെ തീരുമാനത്തിനെതിരെ നീങ്ങുന്നത് അച്ചടക്ക ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് പരാതികൾ അനേകം ലഭിച്ചിട്ടുണ്ടെന്നും അതിനാൽ തന്നെ അതിന്റെ സത്യാവസ്ഥ പരിശോധിക്കേണ്ടത് ഒരു ചാൻസിലർ എന്ന നിലയിൽ തന്റെ ബാധ്യതയാണെന്നും ഗവർണർ ദില്ലി കേരളഹൗസിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ എന്ന പരിഗണനയിലാണ് പ്രിയാ വർഗീസിന് നിയമനം സാധ്യമായത്. കണ്ണൂർ സർവ്വകലാശാലയിലെ നിയമനത്തിൽ സംഭവിച്ചത് സ്വജനപക്ഷപാതമാണ് എന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടുണ്ട്. തന്റെ തീരുമാനങ്ങളോട് വിയോജിക്കുന്നവർക്ക് കോടതിയിലേക്ക് നീങ്ങാം. എന്നാൽ ചാൻസലറുടെ തീരുമാനം അനുസരിക്കേണ്ട വൈസ് ചാൻസിലർ അതിനെ ചോദ്യം ചെയ്യുന്നത് നിയമപരമായി ശരിയാണോ എന്നത് പരിശോധിക്കേണ്ടതുണ്ടെന്നും ഗവർണ്ണർ പറഞ്ഞു.
ഭരണഘടന അനുവദിച്ചു നൽകിയ അധികാരങ്ങൾ ഉള്ള രാജ്ഭവനെ തിരുത്താനുള്ള അധികാരം രാഷ്‌ട്രപതിക്ക് മാത്രമാണ്. ഗവർണറുടെ അധികാരത്തെക്കുറിച്ചൊക്കെ അവർക്ക് വ്യക്തമായ ധാരണയുണ്ട്. നിയമനം റദ്ദാക്കിയത് നിയമപരമായാണെന്നും ഗവർണർ വ്യക്തമാക്കി.
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…