Categories: Indiapolitics

കശ്മീര്‍ വിഷയം : രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി

ദില്ലി: തികച്ചും ഭരണഘടനാവിരുദ്ധമായാണ് ആര്‍ട്ടിക്കിള്‍-370 റദ്ദാക്കിയതെന്ന് പ്രിയങ്ക ഗാന്ധി. ജനാധിപത്യത്തിന്‍റെ എല്ലാ മര്യാദകളും ലംഘിച്ചായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇത്തരത്തിലുള്ള ഭേദഗതി വരുത്തുമ്പോള്‍ പിന്തുടരേണ്ട ചട്ടങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 ന്‍റെ കാര്യത്തില്‍ ഉണ്ടായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

ജനാധിപത്യത്തിനായും ഭരണഘടനയ്ക്ക് വേണ്ടിയുമാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത്. വിഷയത്തിലെ പ്രിയങ്ക ഗാന്ധിയുടെ ആദ്യത്തെ പ്രതികരണമാണ് പുറത്തുവന്നിരിക്കുന്നത്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം പുറത്ത് വരുന്നത്.

വിഷയത്തില്‍ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് രാജ്യസഭയിലെ ചീഫ് വിപ്പ് രാജി വച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പമുണ്ടായിരുന്ന ജോതിരാദിത്യ സിന്ധ്യ ആര്‍ട്ടിക്കിള്‍-370 റദ്ദാക്കിയ നടപടിയെ പിന്തുണച്ചിരുന്നു.

admin

Recent Posts

പാർട്ടി ഇന്നോവയും തയ്യാർ പോരാളി ഷാജിയെ പാഠം പഠിപ്പിക്കാൻ പോലീസ്

മുഖ്യമന്ത്രിയെ തൊട്ടു.! അമ്പാടിമുക്ക് സഖാക്കളെയും പോരാളി ഷാജിയേയും കൈകാര്യം ചെയ്യാൻ സിപിഎം #cpm #poralishaji #socialmedia

2 hours ago

‘കശ്മീര്‍ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തുന്നത്’ പ്രചരിപ്പിച്ചു| അരുന്ധതിറോയ്‌ക്കെതിരേ യുഎപിഎ

2010ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ യുഎപിഎ പ്രകാരം പ്രോസിക്യൂഷന്‍ നടപടിയെടുക്കാന്‍ ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ…

2 hours ago

ജി 7 വേദിയില്‍ യു എസ് പ്രസിഡന്റിന് വഴിതെറ്റി; ബൈഡന് മറവി രോഗമോ എന്ന ചര്‍ച്ചകള്‍ സജീവം

യുഎസ് പ്രസിഡന്റ് ജോ ബൈഡനു മറവിരോഗമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിതന്നെയാണോ... ? വീണ്ടും ലോകത്തിന് സംശയം . ജി 7…

2 hours ago

കുവൈറ്റ് ദുരന്തം ! ലോക കേരളസഭയിൽ പങ്കെടുക്കില്ലെന്ന് എം എ യൂസഫലി

അബുദാബി: കുവൈത്ത് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ലോക കേരളസഭയിൽ പങ്കെടുക്കില്ല. നോർക്ക വൈസ്…

3 hours ago

അപകടം നടന്ന് പിറ്റേന്ന് കമ്പനി വെബ്സൈറ്റ് പിൻവലിച്ചു? |EDIT OR REAL|

കുവൈറ്റിലെ ഗവർണർക്ക് പോലും പണി കിട്ടിയ ദുരന്തത്തിൽ കമ്പനിയുടെ പങ്കെന്ത് ? |KUWAIT TRAGEDY| #kuwaitaccident #kuwaittragedy #kuwait

3 hours ago

മാറിനിൽക്കാൻ തീരുമാനിച്ച ഡോവലിനെ തിരികെ എത്തിച്ചത് മോദി? |EDIT OR REAL|

അജിത് ഡോവൽ തുടരുമ്പോൾ അസ്വസ്ഥത ആർക്കൊക്കെ? |AJIT DOVEL| #ajitdovel #bjp #modi #nda

3 hours ago